National

ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ പാക്കേജ് നാലാം ഘട്ടം; എട്ടു മേഖലകളില്‍ ഘടനപരമായ പരിഷ്‌കാരം

ന്യൂഡല്‍ഹി: വളര്‍ച്ച സാധ്യമാകുന്നതും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുന്നതുമായ പുതിയ മേഖലകളിലെ ഘടനാപരിഷ്‌കാരങ്ങളെ കുറിച്ചുള്ളതാണ് ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ പാക്കേജിന്റെ നാലാംഘട്ട പ്രഖ്യാപനമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍.

ഖനി, പ്രതിരോധം, പരിസ്ഥിതി, എയര്‍പോര്‍ട്ട്, ഉര്‍ജവിതരണ കമ്പനികള്‍, ബഹിരാകാശം, അണുശക്തി എന്നീ എട്ടു മേഖലകളില്‍ ഘടനാപരമായ പരിഷ്‌കരണങ്ങള്‍ കൊണ്ടുവരുന്നതാണ് പാക്കേജ്. ഉല്‍പാദനം, തൊഴില്‍ സാധ്യതകള്‍, നിക്ഷേപം തുടങ്ങിയവ വര്‍ധിക്കുന്നതിന് ഉതകുന്നതായിരിക്കും പരിഷ്‌കാരങ്ങള്‍.

പ്രധാന പ്രഖ്യാപനങ്ങള്‍

വ്യോമയാന മേഖലയില്‍ കാര്യക്ഷമമായ പ്രവര്‍ത്തനം ഉറപ്പുവരുത്തും

12 വിമാനത്താവളങ്ങള്‍ക്ക് കൂടുതല്‍ സ്വകാര്യ നിക്ഷേപം ലഭ്യമാക്കും.

കേന്ദ്രഭരണ പ്രദേശങ്ങളിലെ വൈദ്യുത വിതരണ കമ്പനികള്‍ സ്വകാര്യവത്കരിക്കും.

അറ് വിമാനത്താവളങ്ങള്‍കൂടി പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ സ്വകാര്യവത്കരിക്കും.

പ്രതിരോധ ഉല്‍പാദന മേഖലയില്‍ വിദേശനിക്ഷേപ പരിധി 49 ശതമാനത്തില്‍നിന്ന് 74 ശതമാനമാക്കി ഉയര്‍ത്തും.

?നിലവില്‍ രാജ്യത്തുള്ള ആയുധ നിര്‍മാണ ഫാക്ടറികള്‍ കമ്പനികളാക്കി മാറ്റും. മെച്ചപ്പെട്ട നിര്‍വഹണത്തിനായി സുതാര്യമായ മാനേജ്മെന്റായിരിക്കും നിയന്ത്രിക്കുക.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!