തിരുവനന്തപുരം∙ പാലക്കാട് എംഎൽഎ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞു. എംഎൽഎ ഹോസ്റ്റലിന് അടുത്തായാണു തടഞ്ഞത്. സഭാ സമ്മേളനത്തിൽ പങ്കെടുത്തശേഷം എംഎൽഎ ഹോസ്റ്റലിലേക്കു പോകുകയായിരുന്നു രാഹുൽ. സംഭവം നടക്കുന്ന സമയം പൊലീസ് സ്ഥലത്തുണ്ടായിരുന്നില്ല. പിന്നീട് പൊലീസെത്തി പ്രവർത്തകരെ നീക്കി.
രാഹുൽ കാറിൽനിന്ന് ഇറങ്ങിയില്ല. ഡിസിപി ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി. ജനാധിപത്യ സമരങ്ങൾക്ക് എതിരല്ലെന്നും, മാധ്യമങ്ങളെ കാണുമെന്നും രാഹുൽ പ്രതികരിച്ചു. എന്നാൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെക്കുറിച്ച് രാഹുൽ പ്രതികരിച്ചില്ല.
ലൈംഗികാരോപണങ്ങള്‍ക്കു പിന്നാലെ കോൺഗ്രസിൽനിന്ന് സസ്പെൻഡ് ചെയ്ത രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലെത്തിയിരുന്നു. സ്വന്തം തീരുമാനപ്രകാരമാണു രാഹുൽ നിയമസഭയിലെത്തിയത്. നിയമസഭയിൽ വരരുതെന്ന് രാഹുലിനോട് പാർട്ടി നിർദേശിച്ചിരുന്നില്ല. സഭയിൽ വരുന്നതിനു രാഹുലിന് നിയമപരമായ തടസ്സവുമില്ല.

