Local

കാലം പോയ പോക്ക്; ഖാലിദ് കിളിമുണ്ട

കാലം പോയ പോക്ക് ……… ആധുനിക കാലം ഒക്കെ കഴിഞ്ഞോ? എല്ലാവരും ചർച്ച ചെയ്യുന്നു.എല്ലാ ആർഭാടങ്ങൾക്കും താൽക്കാലികമാണെങ്കിലും വിട – ഡ്രസ്സുകളണിഞ്ഞുള്ള മത്സരം ഇല്ല. ഫുഡു കഴിക്കാൻ ഔട്ടിങ്ങ്. ഇല്ല. കുഴി മ ന്തിയും. ഷവർമയും, എല്ലാം ഔട്ട്. സ്റ്റാർ ഹോട്ടലുകളും ,സ്റ്റാർ തിയറ്ററുകളും, സ്റ്റാർ മാളുകളും എല്ലാം നക്ഷത്രമെണ്ണുന്നു. സൂപ്പർ സ്റ്റാറുകളെല്ലാം ” അവരവരുടെ “ബിഗ് ബോസ് ഹൗസിൽ ” തേരാ പാര നടക്കുന്നു. വീട്ടിലിരുന്ന കൊച്ചമ്മമാർ;ആശ്വാസം കണ്ടെത്തി ചിരിക്കുകയും കരയുകയും ചെയ്തിരുന്ന “സീരിയൽ ” യുഗം അവസാനിച്ചിരിക്കുന്നു. എല്ലാം വേറെ “ലവൽ ” ” – മൈക്ക്‌ കെട്ടി രണ്ടും മൂന്നും മണികൂർ ജനങ്ങളെ “കൈകാര്യം ചെയ്തിരുന്ന രാഷ്ട്രീയക്കാരും, പ്രഭാഷകനാന്മാരും എല്ലാം ഓൺലൈനിൽ ക്യൂ നിൽക്കുന്നു. സൗന്ദര്യമില്ലാത്തവരായി നമ്മുടെ നാട്ടിൽ പ്രത്യേകിച്ച് ആരും ഉണ്ടായിരുന്നില്ല. സ്ത്രീ ആയാലും പുരുഷനായാലും വൃദ്ധനായാലും വൃദ്ധയായാലും എല്ലാവരും സുന്ദരന്മാരും സുന്ദരിമാരും. സ്ത്രീകൾക്ക് ബ്യൂട്ടി പാർലർ തുറക്കാത്തതും, പുരുഷന്മാർക്കു് ഡൈ ചെയ്യാൻ കഴിയാത്തതും ” ഒരു വിധം മാസ്ക്ക്‌ കൊണ്ടും, തൊപ്പി കൊണ്ടും അഡു് ജസ്റ്റ് ചെയ്തു പോകുന്നു. ഫാഷൻ കട്ടിങ്ങു് നടക്കാത്തതും നര ബാധയും “മൊട്ടയടിച്ച് പരിഹരിക്കുന്ന വിരുതന്മാരും നിരവധി ‘ ഏതായാലും ആധുനികതയുടെ കുത്തൊഴുക്കിൽ വളരെ മുന്നേറിയ ജനം പതിയെ പതിയെ ഒരു തിരിച്ചു പോക്കിലാണു്.

പണ്ടത്തെ ചക്കയും മാങ്ങയും കപ്പയും എല്ലാം ഇഷ്ടഭക്ഷണമായതു് എത്ര പെട്ടെന്നാണ്. “കൃഷി ” ജോലിയില്ലാത്തവർ റേഷൻ കാർഡിലും മറ്റു ഫോം പൂരിക്കുമ്പോഴും ജോലിയുടെ കോളംപൂരിപ്പിക്കുന്നതിനു മാത്രം ഉപയോഗിച്ചിരുന്ന ഒരു പദമായിരുന്നു. പാടവും, വരമ്പും, കരിയും, മൂരിയും വിത്തും വളവുമല്ലാം എത്ര പെട്ടെന്നാണ് യുവാക്കൾ നെഞ്ചേറ്റിയതു്. ഒരു കാലത്ത് കോഴിക്കോട് പോകുമ്പോൾ മാത്രം ഒരു ബനിയനും മുണ്ടും ധരിച്ചവരായിരുന്നു നമ്മുടെ പൂർവ്വീകന്മാർ.. ഇന്ന് കള്ളിമുണ്ടും ടീഷർട്ടും ഇട്ട് എ വിടേയും പോകുന്നതിന് ആർക്കും മടിയില്ല. അങ്ങാടിയിൽ നടന്ന് പോയിരുന്ന പഴയ കാലം തിരിച്ചു വന്നിരിക്കുന്നു. പ്രാർത്ഥനകൾ അവനവന്റെ വീടുകളിൽ മാത്രം നടത്തിയിരുന്ന പഴയ കാലം നാം ക്രമേണ മനസ്സ് കൊണ്ടു് അംഗീകരിച്ചിരിക്കുന്നു. വളയും മാലയും ,കളിപ്പാട്ടങ്ങളും അലുമിനി പാത്രങ്ങളും, പോത്തിറച്ചിയുമെല്ലാം പെട്ടിയിലാക്കി തലയിലും സൈക്കിളിലുമൊക്കെ എത്തിച്ചിരുന്ന പഴയ കാലം ഓർമ്മപ്പെടുത്തുന്നതാണ് “ഇന്നത്തെ അവശ്യവസ്തുക്കളുടെയും, ഭക്ഷണ പദാർത്ഥങ്ങളുടേയും പാർസൽ സംവിധാനം. പനിയും ജലദോഷവുമെല്ലാം വരുമ്പോൾ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ പോയി നിരവധി ടെസ്റ്റുകൾ നടത്തി നിരാശപ്പെട്ടിരുന്ന പഴയകാലമൊക്കെ വെറും ഓർമ്മ -ചുക്കും കുരുമുളകും ഉപയോഗിച്ചുള്ള കാപ്പി കുടിച്ചാൽ ജലദോശം പനി ഒക്കെ പമ്പ കടക്കും എന്ന പഴയ ചികിത്സാരീതി പൊടി തട്ടി എടുത്തിരിക്കുന്നു. അത്യാവശ്യം വലിയ രോഗങ്ങൾക്കു് ആനപ്പാറ ഗവ: ആശുപത്രിയിലെ മരുന്ന് കുടിച്ചാൽ മതി എന്ന പുതിയ അറിവ് എല്ലാവരും പരസ്പരം പങ്ക് വെക്കുന്നു.മുതലാളിയും തൊഴിലാളിയും ഉള്ളവനും ഇല്ലാത്തവനും എല്ലാം ഒരേ മാനസികാവസ്ഥയിൽ – എന്തിനേറെ പറയുന്നു മുടി വെട്ടൽ വരേ മാറിയിരിക്കുന്നു. തകര പെട്ടി “യുമായി വീട്ടിൽ വന്നിരുന്ന പഴയ കാല “ബാർബർമാർ” പുനർജനിച്ചിരിക്കുന്നു. ആധുനിക കാലത്തും വീട്ടിൽ വന്നു് ഒരു പാട്ടയിൽ അല്പം വെള്ളമെടുത്ത് മുടി വെട്ടി ബാർബർഷാപ്പിൽ തൂക്കിയിട്ട “വിലവിവരപ്പട്ടിക” നോക്കാതെ വീട്ടുകാരൻ നൽകുന്ന “കൈമടക്ക് ” “മായി മാസ്ക്ക് കെട്ടിയത് കൊണ്ടു് ഒരു ചിരി പോലും തിരിച്ചുനൽകാതെ സ്ഥലം വിടുന്നു. കാലം പോയ പോക്ക് “

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!