National News

സ്വന്തം വീട് സൗജന്യ സ്‌കൂളാക്കി നടനും നിർമാതാവുമായ രാഘവ ലോറൻസ്

ചെന്നൈ : നടനും നിർമാതാവുമായ രാഘവ ലോറൻസ് പുതിയ ചിത്രത്തിനു ലഭിച്ച അഡ്വാൻസ് തുക ഉപയോഗിച്ചു സ്വന്തം വീട് സൗജന്യ സ്‌കൂളാക്കി മാറ്റി. ഹൊറർ ത്രില്ലർ ചിത്രമായ ‘കാഞ്ചന 4’നു ലഭിച്ച പണമാണു വിദ്യാലയത്തിനുവേണ്ടി ചെലവാക്കിയത്.

ലോറൻസിന്റെ ആദ്യ വീടാണിത്. നടനും കുടുംബവും നിലവിൽ വാടകവീട്ടിലാണു കഴിയുന്നത്. നേരത്തേ ഈ വീട്ടിൽ അനാഥാലയവും നടത്തിയിട്ടുണ്ട്. അന്നത്തെ കുട്ടികൾ വളർന്നതോടെയാണു സ്കൂളാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ഈ അനാഥാലയത്തിൽ വളർന്നു പഠിച്ചയാളാണു പുതിയ സ്കൂളിലെ അധ്യാപകർ.

ചെന്നൈയിലെ ലോക്കൽ ട്രെയിനിൽ സ്വീറ്റ് ബോളി വിൽക്കുന്ന 80 വയസ്സുകാരന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച ലോറൻസ്, അദ്ദേഹത്തിന്റെ അധ്വാനത്തിനു പ്രതിഫലമായി ഒരു ലക്ഷം രൂപ നൽകുമെന്നു കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!