Local News

നെല്ലാംകണ്ടി – പൂനൂർ റോഡ് നവീകരണത്തിന് 3 കോടി

കൊടുവള്ളി: നിയോജക മണ്ഡലത്തിൽ കോഴിക്കോട് കൊല്ലഗൽ ദേശീയപാതയിലെ നെല്ലാങ്കണ്ടിയിൽ നിന്നും ആരംഭിച്ച് കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയിലെ പൂനൂർ വരെ പോവുന്ന റോഡ് ആധുനിക രീതിയിൽ നവീകരിക്കുന്നതിന് 2019-20 വർഷത്തെ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയ 3 കോടി രൂപയുടെ പ്രവൃവർത്തികൾക്ക് ഭരണാനുമതി .

കൊടുവള്ളി നഗരസഭയിലെ നെല്ലാംകണ്ടിയിൽ നിന്നും ആരംഭിച്ച് കിഴക്കോത്ത് , തമരശ്ശേരി ഗ്രാമപഞ്ചായത്തിലൂടെ കടന്നുപോകുന്ന റോഡ്‌ കൊടുവള്ളി മണ്ഡലത്തിന്റെ അതിർത്തിയായ പൂനൂർ അങ്ങാടി വരെയാണ് നവീകരണ പ്രവൃത്തി നടത്തുന്നത്ത്.ആദ്യ ഘട്ടമായി 2. 800 കിലോമീറ്റർ നീളത്തിൽ അഞ്ചര മീറ്റർ വീതിയിൽ നവീകരിക്കുന്നതിനാണ് അനുമതി ലഭിച്ചത്. ആധുനിക രീതിയിലുള്ള ടാറിംഗും ഇരുവശങ്ങളിലും ഒന്നരമീറ്റർ വീതിയിൽ ഡ്രെയിനേജും, റോഡിന്റെ ഇരുവശങ്ങളിലും നടപ്പാതകളിൽ ടൈൽ വിരിച്ച് നവീകരിക്കുകയും ചെയ്യുന്നതാണ്.

പദ്ധതിയുടെ ഭാഗമായി പുതിയ കലുങ്കുകളും നിലവിലുള്ള കലുങ്കുകളുടെ വീതി കൂട്ടലും ഉണ്ടാകുന്നതാണ്. സുരക്ഷ ക്രമീകരണത്തിന്റെ ഭാഗമായി സൈൻ ബോർഡുകൾ സ്ഥാപിക്കൽ എന്നിവ പദ്ധതിയുടെ ഭാഗമായി ഉണ്ടാകും. റോഡിന്റെ ഉയർച്ച, താഴ്ചകൾ ക്രമീകരിച്ച് സഞ്ചാരത്തിന് പറ്റുന്ന തരത്തിൽ ഡിസൈൻ ചെയ്ത റോഡാണ് ഇതിന്റെ ഭാഗമായി നിർമിക്കുക.സാങ്കേതിക അനുമതി ലഭിക്കുന്ന മുറക്ക് ടെൻഡർ നടപടികൾ പൂർത്തിയാക്കി ഈ സീസണിൽ തന്നെ പ്രവൃത്തി ആരംഭിക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!