Kerala kerala kerala politics

പാര്‍ട്ടിക്ക് പരാതികള്‍ ലഭിച്ചിട്ടില്ല; സസ്പെന്‍ഷന്‍ നടപടി പാര്‍ട്ടി ആലോചിച്ച് എടുത്ത തീരുമാനം: സണ്ണി ജോസഫ്

രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായുള്ള ആരോപണങ്ങളെ പാര്‍ട്ടി ഗൗരവമായി കാണുന്നുവെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ്. രാഹുലിന്റെ സസ്പെന്‍ഷന്‍ നടപടി പാര്‍ട്ടി ആലോചിച്ച് എടുത്ത തീരുമാനമാണ്. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കന്‍മാരുമായി ആശയവിനിമയം നടത്തി. ഐക്യകണ്‌ഠേനയാണ് സസ്പെന്‍ഷന്‍ തീരുമാനമെന്നും സണ്ണി ജോസഫ് പറഞ്ഞു.

പരാതി വന്ന ഉടനെ പാര്‍ട്ടി പദവി രാജിവച്ച് രാഹുല്‍ മാതൃക കാട്ടി. തുടര്‍നടപടികള്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ ചര്‍ച്ച ചെയ്തു. പാര്‍ട്ടിക്കോ നിയമപരമായോ പരാതികള്‍ ലഭിച്ചിട്ടില്ല. ആയതിനാല്‍ എം എല്‍ എ സ്ഥാനം രാജിവയ്ക്കണമെന്നതിന് ന്യായീകരണമില്ല. അങ്ങനെയൊരു കീഴ്വഴക്കം കേരള രാഷ്ടീയത്തില്‍ ഇല്ലെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തിരുന്നു. പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് സസ്പെന്‍ഷന്‍. നിയമസഭാ സമ്മേളനങ്ങളില്‍ രാഹുല്‍ പാര്‍ലമെന്ററി പാര്‍ട്ടിയുടെ ഭാഗമായി ഉണ്ടാകില്ല. എംഎല്‍എ സ്ഥാനം രാജി വയ്ക്കില്ല. എംഎല്‍എ സ്ഥാനത്ത് രാഹുല്‍ തുടരും.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!