Kerala kerala kerala politics

വനിതകളുടെ ഒത്തുചേരലില്‍ അധിക്ഷേപ പരാമര്‍ശം; മെന്‍സ് അസോസിയേഷനെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രി ബിന്ദുകൃഷ്ണ

വനിതകളുടെ ഒത്തുചേരലില്‍, അധിക്ഷേപ പരാമര്‍ശവുമായി ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ രംഗത്തെത്തിയതിനെതിരെ മന്ത്രി ബിന്ദു കൃഷ്ണ. സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ മെന്‍സ് അസോസിയേഷനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദുകൃഷ്ണ പറഞ്ഞു. സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയാണ് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സമൂഹമാധ്യമത്തില്‍ വീഡിയോ പങ്കുവെച്ചത്.

ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് വട്ടിയൂര്‍ക്കാവ് എസ് കുമാറാണ് അധിക്ഷേപ പരാമര്‍ശം നടത്തിയത്. ഇന്ന് രാത്രി 10 മണിക്കാണ് വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ വനിതകളുടെ ഒത്തുചേരല്‍ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

സ്ത്രീകള്‍ക്ക് അടങ്ങാത്ത കാമഭ്രാന്ത് എന്ന് മെന്‍സ് അസോസിയേഷന്‍. അങ്ങേയറ്റം മോശമായ പദപ്രയോഗങ്ങളും സമൂഹമാധ്യമ വീഡിയോയില്‍ എസ് കുമാര്‍ നടത്തി. രാത്രിയില്‍ നടക്കാന്‍ ഇറങ്ങുന്നത് തെരുവ് വേശ്യകള്‍ എന്നും അധിക്ഷേപരാമര്‍ശം നടത്തി.

സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പ് റീസര്‍ജ് സേഫ് വുമന്‍ സേഫ് കേരള വനിതാ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നഗരത്തില്‍ വനിതകളുടെ ഒത്തുചേരല്‍ സംഘടിപ്പിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!