മരട് (കൊച്ചി): മരടില്‍ താമസിക്കുന്ന നാലര വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. മരട് സ്വദേശി സെബാസ്റ്റ്യന്‍ (53) ആണ് മരട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.
ഞായറാഴ്ച വൈകീട്ടാണ് സംഭവം. മൊബൈല്‍ ഫോണ്‍ കാണിച്ച് കുട്ടിയെ അടുത്ത് വിളിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചത് റോഡിലൂടെ പോയ ആളാണ് കാണുകയായിരുന്നു. നാട്ടുകാര്‍ പിടികൂടിയ പ്രതിയെ പൊലീസിനെ വിളിച്ചു വരുത്തി കൈമാറി.

