കൊച്ചി : പ്രവാസികൾക്കാശ്വാസമായി സംസ്ഥാനത്തേക്ക് നിരവധി പേർക്ക് മടങ്ങിയെത്താനുള്ള സൗകര്യം കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒരുക്കിയതിന്റെ ഭാഗമായി. മാലിദ്വീപില്‍ നിന്നും പുറപ്പെട്ട കപ്പൽ മഗർ കൊച്ചിയിലെത്തി. മലയാളികളെ കപ്പൽ മാർഗ്ഗം വഴി എത്തിക്കാനുള്ള ശ്രമത്തിന്റെ രണ്ടാം ഘട്ടമാണിത്.
. കഴിഞ്ഞ ദിവസം കപ്പൽ മാർഗ്ഗം 400 ഓളം പേരെ നാട്ടിൽ എത്തിച്ചിരുന്നു. ഇതിനു പുറകേയാണ് ഇന്ന് 202 യാത്രക്കാരെയുമായി കപ്പൽ കറക്കടുത്തത്. ഇന്ത്യന്‍ നാവിക സേനയുടെ മഗര്‍ എന്ന കപ്പലാണ് രണ്ടാം ദൗത്യത്തില്‍ പങ്കാളിയായത്. നിലവിൽ തീരത്ത് പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്.
യാത്രക്കാർ കർശനമായ നിയന്ത്രണത്തോടെ പുറത്തിറങ്ങി തുടങ്ങി. 30 പേരാണ് ഒരേ സമയം പരിശോധനക്കായി പുറത്തിറങ്ങുക.എ കൃത്യമായ സാമൂഹിക അകലം പാലിച്ചാണ് പരിശോധന നടത്തുന്നത് . ഈ ആഴ്ചയോടെ ലക്ഷദ്വീപിൽ കുടുങ്ങിയ മുഴുവൻ മലയാളി സ്വദേശികൾക്കും നാട്ടിൽ എത്താൻ സാധിക്കും എന്നതാണ് ലഭ്യമാകുന്ന വിവരം