Kerala kerala

കോഴിക്കോട് അങ്കണവാടിയുടെ കോണ്‍ക്രീറ്റ് പാളി അടര്‍ന്നു വീണു

കോഴിക്കോട്: അങ്കണവാടിയുടെ കോണ്‍ക്രീറ്റ് പാളി അടര്‍ന്നു വീണു. പുതിയപാലം ചുള്ളിയില്‍ അങ്കണവാടിയുടെ മേല്‍ക്കൂരയുടെ കോണ്‍ക്രീറ്റാണ് അടര്‍ന്നു വീണത്. അങ്കണവാടിയില്‍ കുഞ്ഞുങ്ങളും ടീച്ചറും എത്തുന്നതിനു മുന്‍പായിരുന്നു സംഭവം.

ടീച്ചര്‍ എത്തി വാതില്‍ തുറന്നപ്പോഴാണ് കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നുവീണത് കണ്ടത്. ടീച്ചറുടെ കസേരയിലും മേശപ്പുറത്തും കുട്ടികള്‍ ഇരിക്കുന്ന ഇടത്തുമെല്ലാം കോണ്‍ക്രീറ്റ് കഷ്ണങ്ങള്‍ വീണു. കെട്ടിടത്തിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി പലതവണ കോര്‍പ്പറേഷനില്‍ പരാതി നല്‍കിയെങ്കിലും ഈ പരാതിയൊന്നും അധികൃതര്‍ ഗൗരവത്തില്‍ എടുത്തില്ലെന്നാണ് ആരോപണം. കോഴിക്കോട് കോര്‍പറേഷനിലെ 35- ാം വാര്‍ഡിലാണ് അങ്കണവാടി സ്ഥിതിചെയ്യുന്നത്.

11 കുട്ടികളാണ് ഈ അങ്കണവാടിയില്‍ പഠിക്കുന്നത്. കുട്ടികള്‍ ഇല്ലാത്ത സമയമായതില്‍ വലിയ അപകടമാണ് ഒഴിവായത്.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!