ഗുജറാത്ത് : 2017 ൽ ധോൽക്ക നിയമസഭാ മണ്ഡലത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ വോട്ടെണ്ണലിൽ കൃത്രിമവും, ക്രമക്കേടും നടത്തിയതിനു ഗുജറാത്തിലെ വിദ്യാഭ്യാസ,നിയമ,പാർലമെന്ററി ചുമതല വഹിക്കുന്ന മന്ത്രി ഭൂപേന്ദ്രസിംഗ് ചുദാസമേയുടെ തിരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കി. 327 വോട്ടിനായിരുന്നു ഇദ്ദേഹത്തിന്റെ വിജയം.
എതിർ സ്ഥാനാർഥി കോൺഗ്രസിന്റെ അശ്വിൻ റാത്തോഡായിരുന്നു പരാതിയുമായി കോടതിയെ സമീപിച്ചത്.നിരവധി തവണ തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്നും പല അഴിമതികളും മന്ത്രി നടത്തിയിരുന്നുവെന്നും ഇത് തിരെഞ്ഞെടുപ്പ് സമയത്താണ് കൂടുതലായി പ്രകടമായി നടന്നെതെന്നും പരാതിയിൽ പറയുന്നു. ആകെ പോൾ ചെയ്ത വോട്ടിനേക്കാൾ 29 വോട്ടുകൾ കുറവാണെന്ന വസ്തുത നേരത്തെ പരാതിയിൽ എതിർ സ്ഥാനാർഥി ഉന്നയിച്ചിരുന്നു.