തിരുവനന്തപുരം : വിദേശത്ത് പ്രവാസി മലയാളികളുടെ മരണ സംഖ്യ ഉയരുന്നു. ഇന്ന് നാലുപേർ വിദേശത്ത് നിന്നും മരിച്ചതായുള്ള വാർത്തയാണ് പുറത്ത് വരുന്നത്. ഗൾഫു രാജ്യങ്ങളിലെ പ്രവാസി മലയാളികളുടെ മരണം ഇതോടെ 68 കടന്നു.
അബുദാബിയിൽ ചിറയൻ കീഴ് സ്വദേശി സജീവ് രാജ് , കുവൈറ്റിൽ മലപ്പുറം തിരൂർ സ്വദേശി മുജീബ്,സൗദിയിൽ വെച്ച് കുന്നംകുളം സ്വദേശി ബാലൻ ഭാസി,ഷാർജയിൽ ആലപ്പുഴ ചേർത്തല സാബു ചെല്ലപ്പൻ എന്നിവരാണ് ഇന്ന് മരണപ്പെട്ടത്. ഇതിൽ മലപ്പുറം സ്വദേശി ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കയാണ് മരണപെട്ടത്.
കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് കോഴിക്കോട് പെരുമണ്ണ സ്വദേശി സ്വദേശി നുഹൈമാൻ കാരാട്ട് മൊയ്തീൻ(43) കുവൈറ്റിൽ മരിചി.രുന്നു