കുന്ദമംഗലം: കോവിഡ് ലോക് ഡൗൺ പ്രയാസ സാഹചര്യത്തിൽ ആശ്വാസമായി കുന്ദമംഗലം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊതുപ്രവർത്തകരായ അഡ്വ: ഷമീർ കുന്ദമംഗലത്തിന്റെയും, അസീസ് ചേരിഞ്ചാലിന്റെയും നേതൃത്വത്തിലാണ് സെപഷ്യൽ ഇഫ്താർ കിറ്റ് വിതരണം ചെയ്തു.
പ്രവർത്തനങ്ങളിൽ ഏറെ സഹകരിച്ച സംഗമം റിയാസ് അലി കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. കുന്ദമംഗലത്തെ കച്ചവട സ്ഥാപനങ്ങളും, വ്യക്തികളും പ്രവർത്തനങ്ങൾക്ക് ഏറെ സഹായിച്ചു. ജസീർ, ജസീൽ, ഹാരിസ് കുഴിമയിൽ ,റെജിൻ, അതുൽ തുടങ്ങിയവർ വിതരണത്തിന് നേത്യത്വം നൽകി

