Kerala kerala Local

ഭാവിയുടെ കരുതലാണ് വിദ്യാഭ്യാസം: മന്ത്രി ഒ ആര്‍ കേളു

കുന്ദമംഗലം: ഭാവിയുടെ കരുതലാണ് വിദ്യാഭ്യാസമെന്നും നല്ലൊരു സമൂഹത്തെ രൂപപ്പെടുത്താന്‍ വിദ്യ വലിയ ആയുധമാണെന്നും കേരള സംസ്ഥാന പട്ടികജാതി പട്ടികവകുപ്പ് മന്ത്രി ഒ ആര്‍ കേളു. കാരന്തൂര്‍ മര്‍കസ് ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഉന്നത വിജയികള്‍ക്കുള്ള പുരസ്‌ക്കാര സമര്‍പ്പണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാര്‍ഷിക പരീക്ഷയില്‍ മുഴുവന്‍ എ പ്ലസ് നേടിയ വിദ്യാര്‍ഥികളെയും വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തിയ പൂര്‍വ വിദ്യാര്‍ഥികളെയും ചടങ്ങില്‍ ആദരിച്ചു.

മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി മുഖ്യാതിഥിയായി. പി.ടി.എ പ്രസിഡന്റ് ഷമീം കെ കെ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ എം മൂസ്സക്കോയ, ഉനൈസ് മുഹമ്മദ്, ഫിറോസ് ബാബു കെ.എം, ബശീര്‍ മാസ്റ്റര്‍, ഡോ. മുഹമ്മദ് യാസീന്‍, അനീസ് ജി സംസാരിച്ചു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!