Trending

സീതി സാഹിബ് ലൈബ്രറിയിൽ അൻസാർ അരിമ്പ്രയുടെ പുസ്തകങ്ങളുടെ ആസ്വാദനം നടത്തി

കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ അംഗീകാരത്തോടുകൂടി സൗത്ത് കൊടിയത്തൂരിൽ പ്രവർത്തിക്കുന്ന സീതി സാഹിബ് കൾച്ചറൽ സെന്റർ ലൈബ്രറിയിൽ നാട്ടുകാരനായ അൻസാർ അരിമ്പ്രയുടെ പുസ്തകങ്ങളുടെ ആസ്വാദനം നടത്തി. ഇംഗ്ലീഷിൽ രണ്ട് കവിത സമാഹാരങ്ങളാണ് അദ്ദേഹം പുറത്തിറക്കിയത്. ഖത്തറിൽ ജോലി ചെയ്യുന്ന അദ്ദേഹം സൗത്ത് കൊടിയത്തൂർ ഭാഗത്താണ് ജനിച്ചു വളർന്നത്. OASIS,HAIL STONE എന്നീ പുസ്തകങ്ങളാണ് ചർച്ച ചെയ്യപ്പെട്ടത്.
സീതി സാഹിബ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ആസ്വാദനവേദി കൊടിയത്തൂർ സീതി സാഹിബ് കൾച്ചറൽ സെന്റർ പ്രസിഡണ്ട് സി. പി ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി കമ്മിറ്റി പ്രസിഡന്റ് പി സി അബൂബക്കർ മാസ്റ്റർ അധ്യക്ഷനായി. കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ മുഖ്യാതിഥിയായി പങ്കെടുത്തു.സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡണ്ട് കെ. പി സുരേന്ദ്രനാഥ് മുഖ്യ ഭാഷണം നടത്തി.
കോഴിക്കോട് റഹ് മാനിയ വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഇംഗ്ലീഷ് അധ്യാപകൻ പി. സി. അബ്ദു നാസർ മാസ്റ്റർ, മുക്കം എം എ എം ഒ ഹയർസെക്കൻഡറി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകൻ റോബിൻ ഇബ്രാഹിം എം. പി എന്നിവർ പുസ്തകാസ്വാദനം നടത്തി. ഡോ :കാവിൽ അബ്ദുല്ല. റസാഖ് വഴിയോരം, ബഷീർ കൊ ടിയത്തൂർ ,ലൈബ്രറി കമ്മിറ്റി സെക്രട്ടറി പി അബ്ദുറഹിമാൻ, കൾച്ചറൽ സെന്റർ ട്രഷറർ വി അബ്ദുൽ റഷീദ് മാസ്റ്റർ, അനസ് കാരാട്ട്, റഹ്മാൻ കൊയപ്പത്തൊടി, കെ സി സി മുഹമ്മദ് അൻസാരി, പി ബഷീറുദ്ധീൻ മാസ്റ്റർ, പി സി അബ്ദുറഹിമാൻ മാസ്റ്റർ, ഹാപ്പിനസ് ഫോറം പ്രതിനിധികളായ ദാസൻ കൊടിയത്തൂർ, തറമ്മൽ മൂസ,യൂത്ത് വിങ്ങ് പ്രതിനിധികളായ എൻ.നൗഷിർ അലി.,എം നബീൽ, വനിതാ വേദി ഭാരവാഹികളായ ശരീഫ കൊയപ്പത്തൊടി, ഹസ്ന ജാസ്മിൻ സി എം, അൻസാർ അരിമ്പ്രയുടെ കുടുംബങ്ങൾ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!