കുന്ദമംഗലം : ചൂലാം വയല്‍ മാക്കൂട്ടം എ.എം.യു.പി സ്കൂള്‍ സൈഡ് ഡ്രൈനേജിന്റെയും നവീകരിച്ച റോഡിന്റെ
ഉദ്ഘാടനം കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയില്‍ അലവി നിര്‍വഹിച്ചു.
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ജനകീയ ആസൂത്രണം പദ്ധതി 2024-25,26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 23 ലക്ഷം രൂപയ്ക്കാണ് പദ്ധതി പൂര്‍ത്തീകരിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എന്‍ ഷിയോ ലാല്‍ അധ്യക്ഷനായി.ഷബ്ന റഷീദ് ബുഷറ യൂസി ഫാത്തിമ ജസ്ലിന്. ബ്ലോക്ക് സെക്രട്ടറി ഗിരീഷ് എം,മാക്കൂട്ടം സ്കൂള്‍ ഹെഡ്മാസ്റ്റര് ഇ അബ്ദുല്‍ ജലീല്‍,കോണിക്കല്‍ സുബ്രഹ്മണ്യന്,എ.പി സഹദേവന്,എ പി ഗോപാലന് സംസാരിച്ചു. എ.കെ ഷൗക്കത്തലി സ്വാഗതവും ഒ കെ ഷൗക്കത്തലി നന്ദിയും പറഞ്ഞു.
ചൂലാം വയല്‍ മാക്കൂട്ടം എ.എം.യു.പി സ്കൂള്‍ സൈഡ് ഡ്രൈനേജിന്റെയും നവീകരിച്ച റോഡിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു

