National

കന്യാസ്ത്രീകളുടെ അറസ്റ്റ്: പാര്‍ലമെന്റിന് മുമ്പില്‍ യു.ഡി.എഫ് എം.പിമാരുടെ പ്രതിഷേധം; അടിയന്തരപ്രമേയത്തിന് നോട്ടീസ്

ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ മലയാളികളായ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പാര്‍ലമെന്റിന് മുമ്പില്‍ യു.ഡി.എഫ് എം.പിമാരുടെ പ്രതിഷേധം. പാര്‍ലമെന്റ് നടപടികള്‍ ആരംഭിക്കുന്നതിന് മുമ്പ് കവാടത്തിലാണ് എം.പിമാര്‍ പ്രതിഷേധിച്ചത്.

കെ.സി. വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, ബെന്നി ബഹനാന്‍, എം.കെ. പ്രേമചന്ദ്രന്‍, ആന്റോ ആന്റണി, ഹൈബി ഈഡന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഇ.ടി. മുഹമ്മദ് ബഷീര്‍, എം.പി. അബ്ദുല്‍ സമദ് സമദാനി എന്നില്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.

കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതില്‍ കേന്ദ്ര സര്‍ക്കാറിനും ബജ്രംഗ്ദളിനും എതിരെ എം.പിമാര്‍ പ്രതിഷേധ മുദ്രാവാക്യങ്ങള്‍ വിളിച്ചു. കൂടാതെ, വിഷയം ചര്‍ച്ച ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി കെ. സുധാകരനും ബെന്നി ബഹനാനും ഹൈബി ഈഡനും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.

മനുഷ്യക്കടത്ത് ആരോപിച്ച് ഛത്തീസ്ഗഢില്‍ രണ്ട് മലയാളി കന്യാസ്ത്രീകളെ ജയിലിലടച്ചതില്‍ കത്തോലിക്കാ സഭ സുപ്രീംകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പൊലീസ് നടപടിക്കെതിരെ കാത്തലിക് ബിഷപ്പ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (സി.ബി.സി.ഐ) ആണ് കോടതിയെ സമീപിക്കുക. സംഭവത്തില്‍ വ്യാപക പ്രതിഷധമാണ് കേരളത്തിലും രാജ്യത്തും ഉയരുന്നത്.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!