Kerala Local

ബി എസ് എഫ് ജവാനെന്ന പേരിൽ മുൻപും തട്ടിപ്പ് നടന്നു ജനങ്ങൾ ജാഗ്രതയായിരിക്കണം: എസ് പി യു.അബ്ദുൾ കരീം

കരിപ്പൂരിൽ ജോലി ചെയ്യുന്ന ബി എസ് എഫ് ജവാൻ എന്ന പേരിൽ നടന്ന തട്ടിപ്പ് കേസിനു പിന്നാലെ പുതിയ വെളിപ്പെടുത്തൽ. മുൻപും കേരളത്തിൽ അരങ്ങേറിയ സംഭവമെന്ന് മലപ്പുറം എസ് പി യു.അബ്ദുൾ കരീം. മലപ്പുറത്ത് കഴിഞ്ഞ വർഷം സമാന രീതിയിൽ ആളുകൾ പറ്റിക്കപ്പെട്ടതായി അദ്ദേഹം കുന്ദമംഗലം ന്യൂസിനോടായി പറഞ്ഞു.

നവമാധ്യമങ്ങൾ വഴി പലരെയും ഇത്തരത്തിൽ പറ്റിച്ചുവെങ്കിലും കുറ്റവാളികളെ കണ്ടെത്താൻ കഴിയാത്ത രീതിയിലുള്ള തിരക്കഥയാണ് ഇവർ മിനയുന്നതെന്നാണ് ലഭ്യമാകുന്ന വിവരം. പണം നൽകിയ ശേഷം പിന്നീട് ഇവരെ ബന്ധപെടാനോ കണ്ടുമുട്ടാനോ ഉള്ള യാതൊരു തെളിവും പരതിക്കാരന്റെ കൈകളിൽ ഇവർ എത്തിക്കില്ല. സ്വന്തമല്ലാത്ത ഫോട്ടോകൾ, രേഖകൾ ഇവർ ആളുകൾക്ക് നൽകി വിശ്വാസം വരുത്തിയാണ് ട്രാപ്പിലാക്കി വരുന്നതെന്നു എസ് പി വ്യക്തമാക്കി. ഇതിൽ കുരുങ്ങിയ ആളുകൾ നിരവധിയാണെന്നും ഇനിയെങ്കിലും ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം കൂട്ടി ചേർത്തു.

ആക്ടിവ 125 സിസി KL 9 AM 3811 എന്ന പാലക്കാട് സ്വദേശിയുടെ രെജിസ്ട്രേഷനിൽ ഉള്ള വാഹനത്തിന്റെ ഫോട്ടോയും ആർ സി ബുക്കിന്റെയും ഫോട്ടോകൾ നൽകിയാണ് അജ്ഞാതൻ പറ്റിക്കുന്നത്. നേരത്തെയും ഇത്തരത്തിൽ ആളുകൾ പറ്റിക്കപെടുന്ന വാർത്തകൾ അറിഞ്ഞിട്ടും ജനങ്ങൾ ജാഗ്രത കാണിക്കാത്തത് ഏറെ വിഷമകരമാണ്. കുന്ദമംഗലത്തും മലപ്പുറത്തും അരങ്ങേറിയ സംഭവങ്ങൾ ഇനിയും അവർത്തിക്കാതിരിക്കട്ടെ.

കഴിഞ്ഞ ദിവസമാണ് കരിപ്പൂരിലെ ജവാനെന്ന പേരിൽ കുന്ദമംഗലം ചെത്തുക്കടവ് സ്വദേശിയുടെ 17000 രൂപ അജ്ഞാതൻ തട്ടിയെടുത്തതായി കുന്ദമംഗലം പോലീസിൽ പരാതി നൽകുന്നത്. ഫേസ്ബുക്കിൽ ഗവണ്മെന്റ് ഉദ്യോഗസ്ഥനായ തന്റെ ആക്ടിവ ബൈക്ക് വിൽക്കാനുണ്ടെന്നു പറഞ്ഞാണ് പരാതിക്കാരനെ തട്ടിപ്പിന് ഇരയാക്കിയത്. പാലക്കാട് സ്വദേശിയുടെ കേരള റജിസ്ട്രേഷൻ വാഹനം താൻ വാങ്ങിയതാണെന്നും കൊറോണ ബാധ നില നിൽക്കുന്ന സാഹചര്യത്തിൽ ഇയാൾ സ്വന്തം നാടായ മധ്യപ്രദേശിലേക്ക് മടങ്ങുന്നു എന്ന രീതിയിലാണ് കാര്യങ്ങൾ അവതരിപിപ്പിച്ചത്. തെളിവിനായി അജ്ഞാതന്റെ എന്ന് പറഞ്ഞു കൊണ്ട് നിരവധി ചിത്രം ഇയാൾക്ക് കൈമാറി. യഥാർത്ഥത്തിൽ ഇത് ആരുടെതെന്ന് പോലും വ്യക്തതയില്ല.

കരിപ്പൂരിലേക്ക് പരാതിക്കാരന്റെ സ്ഥലത്ത് നിന്നും ദൂരം കുറവാണെന്നും നേരിട്ട് കാണാമെന്നും പറഞ്ഞെങ്കിലും കോവിഡ് കാരണം എയർ പോർട്ടിലേക്ക് പ്രവേശനം ഇല്ലായെന്നും പാർസലായി ആർമിയുടെ വാഹനത്തിൽ ആക്ടിവ എത്തിച്ചു നല്കാമെന്നുമായിരുന്നു മറുപടി. തുടർന്ന് നിരവധി രേഖകൾ നൽകി പരാതിക്കാരനെ വിശ്വസിപ്പിപ്പിച്ചെടുക്കുകയായിരുന്നു. അങ്ങനെ തട്ടിപ്പിൽ അകപ്പെട്ട പരാതിക്കാരൻ 17500 രൂപ വിലയുള്ള വാഹനത്തിനാവശ്യമായ തുക ആർമി ട്രാൻസ്‌പോർട് സർവീസ് എന്ന അക്കൗണ്ടെന്ന വ്യാജേന നൽകിയ ബാങ്ക് അക്കൗണ്ടിലേക്ക് നാലു തവണകളായിയി അയച്ചു നൽകി.

തുടർന്ന് 7.05 . 2020 നു ഉച്ചയ്ക്ക് ഒരു മണിയോട് കൂടി വാഹനം വീട്ടിലെത്തും എന്നായിരുന്നു മറുപടി. എന്നാൽ അന്നേ ദിവസം വാഹനമെത്തിയില്ല. കാരണം അന്വേഷിച്ചപ്പോൾ നിലവിൽ നിങ്ങൾ നൽകിയ പണം നാലു ഗഡുക്കളായി ആണ് അയച്ചതെന്നും അത്തരത്തിൽ അയക്കാതെ ഒറ്റ തവണ 17000 രൂപ അയക്കണമെന്നും മറുപടി വന്നു. അയച്ച തുക എങ്ങനെ ലഭ്യമാകും എന്ന് ചോദിച്ചപ്പോൾ വണ്ടിക്കൊപ്പം പാർസലായി അയക്കാമെന്നു മറുപടി. ഇതിനുശേഷമാണ് പറ്റിക്കപ്പെട്ടുവെന്നു ഉറപ്പാക്കിയ പരാതിക്കാരൻ പോലീസിൽ പരാതി നൽകുകയുമായിരുന്നു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!