National

ഡല്‍ഹിയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണു; അപകടത്തില്‍ രണ്ട് മരണം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ രണ്ട് മരണം. ഒരു സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹങ്ങള്‍ കെട്ടിടാവശിഷ്ടത്തിനടിയില്‍ നിന്നും കണ്ടെടുത്തു. മൃതദേഹങ്ങള്‍ ജിടിബി ആശുപത്രിയിലേക്ക് മാറ്റി. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം.

14 മാസം പ്രായമുള്ള ഒരു ആണ്‍കുട്ടി, നാല് പുരുഷന്മാര്‍, മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ എട്ട് പേരെ ഇതുവരെ അവശിഷ്ടങ്ങളില്‍ നിന്ന് പുറത്തെടുത്തിരുന്നു. ഇവരെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്ത് പേരടങ്ങുന്ന ഒരു കുടുംബം കെട്ടിടത്തില്‍ താമസിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു. കൂടുതല്‍ പേര്‍ കെട്ടിടത്തിനടിയില്‍ കുടുങ്ങിയതായി സംശയമുണ്ട്. അഗ്‌നി രക്ഷാസേനയുടെ ഏഴ് യൂണിറ്റുകള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുകയാണ്.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!