Kerala kerala

നിമിഷപ്രിയയുടെ മോചനം; പ്രധാനമന്ത്രിക്ക് കത്തെഴുതി കെ സി വേണുഗോപാല്‍

യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി കെ സി വേണുഗോപാല്‍. വധശിക്ഷ തടയാന്‍ ഇടപെടണമെന്നാവശ്യപ്പെട്ടാണ് കത്ത്. പ്രധാനമന്ത്രി വിഷയത്തില്‍ നേരിട്ട് ഇടപെടണമെന്നും ഇനി നാല് ദിവസം മാത്രമാണ് മുന്നിലുള്ളതെന്നും കത്തില്‍ പറയുന്നു.

ദിയാ ധനം സ്വീകരിക്കുന്നതിന് ആക്ഷന്‍ കൗണ്‍സിലും കുടുംബവും ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും, ആഭ്യന്തരയുദ്ധവും മറ്റ് ആഭ്യന്തര അസ്വസ്ഥതകളും കാരണം ഈ ചര്‍ച്ചകള്‍ കാര്യമായ വെല്ലുവിളികള്‍ നേരിട്ടിട്ടുണ്ട്.സാഹചര്യത്തിന്റെ സങ്കീര്‍ണ്ണത കണക്കിലെടുത്ത്, യെമന്‍ അധികൃതരുമായി സാധ്യമായ എല്ലാ നയതന്ത്ര നടപടികളും സ്വീകരിച്ച് വധശിക്ഷ റദ്ദാക്കുന്നത് ഉറപ്പാക്കാന്‍ അതീവ മുന്‍ഗണനയോടെ ഈ വിഷയത്തില്‍ ഇടപെടണമെന്നും പ്രധാനമന്ത്രിക്കയച്ച കത്തില്‍ കെ സി വേണുഗോപാല്‍ വ്യക്തമാക്കി.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!