Kerala News

കോവിഡ് ബാധിച്ച് മരിച്ച കുന്ദമംഗലം പുത്തുർ മഠം സ്വദേശിയുടെ മയ്യിത്ത് ഖബറടക്കി

കുവൈത്ത് : കോവിഡ് ബാധിച്ച് വിദേശത്ത് മരിച്ച കുന്ദമംഗലം പുത്തുർ മഠം മീത്തൽ പറമ്പ് സ്വദേശി അഹമ്മദ് ഇബ്രാഹിമിന്റെ മയ്യിത്ത് ഖബറടക്കി. കുവൈത്തിലെ സുലബികാത്തിലെത്തിച്ച് എല്ലാവിധ സുരക്ഷാ ക്രമീകരണത്തോടു കൂടിയായിരുന്നു ഖബറടക്കം. മരണാനന്തര ചടങ്ങുകൾക്കായി ആരോഗ്യ പ്രവത്തകർ നേതൃത്വം നൽകി.

കുന്ദമംഗലം പുത്തുർ മഠം മീത്തൽ പറമ്പ് സ്വദേശി കഴിഞ്ഞ ദിവസം പുലർച്ചെയാണ് ആശുപത്രിയിൽ വെച്ച് മരണപ്പെടുന്നത്. മെയ് മൂന്നിന് ശേഷം ഇദ്ദേഹത്തിന് അസുഖം മൂർച്ചിചതിനെ തുടർന്ന് ഐ സി യുവിലേക്ക് മാറ്റിയിരുന്നു. ഇരുപത് വര്‍ഷത്തോളമായി ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം ഒരു കിച്ചണ്‍ കബോര്‍ഡ് കമ്പനിയില്‍ സ്റ്റോര്‍ കീപ്പറായിരുന്നു. കഴിഞ്ഞ നോമ്പിന് ആണ് ഇദ്ദേഹം അവസാനമായി നാട്ടില്‍ വന്നത്. ഇന്ന് ഉച്ചയോടെ ഇബ്രാഹിമിന്റെ മയ്യത്ത് വഹിച്ച വാഹനത്തെ കെ എം സി സി പ്രവർത്തകരായ കെ എം സി സി സംസ്ഥാന വൈസ് പ്രസിഡന്റ് അസ്‌ലം കുറ്റിക്കാട്ടൂർ, സംസ്ഥാന ജനറൽ സെക്രട്ടറി എം കെ റസാഖ് , സംസ്ഥാന പ്രസിഡന്റ് ഷറഫുദ്ധീൻ, ഷാഫി കൊല്ലം ,കുന്ദമംഗലം പ്രസിഡണ്ട് ബാവ എന്നിവർ അനുഗമിച്ചു ചടങ്ങിൽ പങ്കാളികളായി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!