Trending

കാവിക്കൊടിയെ ദേശീയ പതാകയാക്കണം; വിവാദ പരാമർശത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ബിജെപി നേതാവ് എൻ ശിവരാജന് നോട്ടീസ്

കാവിക്കൊടിയെ ദേശീയപതാകയാക്കണം എന്ന വിവാദ പരാമർശത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ബിജെപി നേതാവ് എൻ ശിവരാജന് പൊലീസിന്റെ നോട്ടീസ്. ഇന്നലെയാണ് നോട്ടീസ് നൽകിയത്. പോലീസ് സ്റ്റേഷനിൽ ഹാജരാകണം എന്നാണ് നോട്ടീസ്. ഇന്ന് ഹാജരാകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

രാജ്ഭവനിലെ ഔദ്യോഗിക പരിപാടിയിൽ ആർഎസ്എസ് ചിഹ്നങ്ങൾ പ്രദർപ്പിച്ച ഗവർണറെ അനുകൂലിച്ച് പാലക്കാട് ബിജെപി നടത്തിയ പരിപാടിയിലാണ് എൻ ശിവരാജൻ വിവാദ പരാമർശം നടത്തിയത്. പരാമർശത്തിൽ ശിവരാജനെതിരെ പൊലീസ് കേസെടുത്തിരുന്നു. പാലക്കാട് ടൗൺ സൗത്ത് പൊലീസാണ് കേസെടുത്തത്. ബിഎൻഎസ് 192 വകുപ്പ് പ്രകാരമാണ് കേസെടുത്തത്. കലാപമുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രകോപന പരാമർശം നടത്തിയെന്നാണ് കേസ്.

ദേശീയ പതാകയായ ത്രിവർണ പതാകയ്ക്ക് സമാനമായ കൊടികൾ ഇന്ത്യയിലെ ഒരു രാഷ്ട്രീയ പാർട്ടിയും ഉപയോഗിക്കാൻ പാടില്ലെന്നും ശിവരാജൻ പറഞ്ഞു. കോൺഗ്രസും എൻസിപിയും ഇത്തരത്തിൽ പതാക ഉപയോഗിക്കരുത്. കോൺഗ്രസ് വേണമെങ്കിൽ പച്ച പതാക ഉപയോഗിക്കട്ടെ. ഇന്ത്യൻ ചരിത്രമറിയാത്ത രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും പ്രിയങ്കയും വേണമെങ്കിൽ ഇറ്റാലിയൻ കൊടി ഉപയോഗിക്കട്ടെയെന്നും ശിവരാജൻ പറഞ്ഞു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!