ചെന്നൈ: കോവിഡ് പശ്ചാത്തലത്തിൽ ഗുരുതരമായ അവസ്ഥയിൽ കടന്നു പോവുകയാണ് തമിഴ്നാട് . ഇന്ന് എട്ട് പൊലീസുകാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു ഒപ്പം ചെന്നൈയിൽ പ്രവൃത്തിക്കുന്ന അമ്മ കാന്റീന്‍ ജീവനക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഡി.ജി.പി ഓഫീസിലെ പൊലീസുകാര്‍ക്കാണ് കൊവിഡ് പിടിപെട്ടത്. 508 പേര്‍ക്കാണ് ഇന്നലെ ചെന്നൈയില്‍ മാത്രം രോഗ സ്ഥിരീകരിച്ചത്. ചെന്നൈയിൽ വ്യാപനം അതി വേഗത്തിലാണ് നടക്കുന്നത്.
ഇതിനിടെ തമിഴ്‌നാട്ടില്‍ നിന്നും കൂത്താട്ടുകുളത്തേക്ക് ലോറിയില്‍ മുട്ടയുമായി വന്ന ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷെ ഇദ്ദേഹം അധികം ആരുമായി സമ്പർക്കം പുലർത്തിയിട്ടില്ല എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ മൂന്നിന് രാവിലെ ആറ് മണിക്കാണ് ഇയാള്‍ കൂത്താട്ടുകുളം മാര്‍ക്കറ്റില്‍ എത്തിയത്.

