നിലമ്പൂരില്‍ വോട്ടെടുപ്പ് തുടങ്ങി ആദ്യത്തെ രണ്ട് മണിക്കൂറില്‍ 8 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഇടയ്ക്കിടെ മഴ പെയ്യുന്ന കാലാവസ്ഥയിലും രാവിലെ തന്നെ മിക്ക ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരയാണുള്ളത്. കഴിഞ്ഞ തവണത്തെ 75.23 ശതമാനം മറികടക്കുന്ന പോളിംഗ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് മുന്നണികള്‍. അതിനിടെ, നേരില്‍ കണ്ടപ്പോള്‍ പരസ്പരം ആശ്ലേഷിച്ചും ആശംസകള്‍ അറിയിച്ചും സ്വരാജും ഷൗക്കത്തും രം?ഗത്തെത്തി
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മികച്ച പോളിങ്; ആത്മവിശ്വാസത്തില്‍ സ്ഥാനാര്‍ത്ഥികള്‍

