പാറ്റ്‌ന: ബിഹാറില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി ചികിത്സ കിട്ടാതെ മരിച്ചു. മുസഫര്‍നഗര്‍ സ്വദേശിയായ പതിനൊന്നുകാരിയാണ് മരിച്ചത്. മുസഫര്‍നഗറില്‍ നിന്ന് പാറ്റ്‌ന മെഡിക്കല്‍ കോളേജില്‍ എത്തിച്ച പെണ്‍കുട്ടി ചികിത്സ കിട്ടാതെ ആംബുലന്‍സില്‍ കഴിഞ്ഞത് മണിക്കൂറുകളോളമാണ്. ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ പണം ആവശ്യപ്പെട്ടെന്നു കുട്ടിയുടെ കുടുംബം ആരോപിച്ചു. ബലാത്സംഗത്തിന് ശേഷം പെണ്‍കുട്ടിയെ ഇരയായത് ഗുരുതരാക്രമണത്തിനാണെന്ന് പൊലീസ് വ്യക്തമാക്കി. പ്രതി പെണ്‍കുട്ടിയുടെ കഴുത്തിലും മുറിവേല്‍പ്പിച്ചിരുന്നു. കേസില്‍ പ്രതി രോഹിത്ത് സെനിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ബിഹാറില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി ചികിത്സ കിട്ടാതെ മരിച്ചു

