തൃശൂര്‍ കുമ്പളങ്ങാട് ബിജു വധക്കേസില്‍ പ്രതികളായ ആര് എസ് എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം ശിക്ഷ. സി പി ഐ എം, ഡി വൈ എഫ് ഐ പ്രവര്‍ത്തകനായിരുന്നു ബിജു. കേസില്‍ ഒന്‍പത് ആര് എസ് എസ് പ്രവര്‍ത്തകരാണ് പ്രതികള്‍. ആറാം പ്രതി രവി മരിച്ചിരുന്നു.
രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതക കാരണം. 2010 മെയ് 16-ന് കുമ്പളങ്ങാട് വായനശാലയ്ക്ക് സമീപത്തു വെച്ചാണ് ബിജുവിനെ ആര് എസ് എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയത്. പന്തലങ്ങാട്ട് ജിനീഷിനെ (39) വെട്ടിക്കൊലപ്പെടുത്താനും ശ്രമിച്ചിരുന്നു. ഈ കേസില്‍ കൂടിയാണ് വിധി.
കുമ്പളങ്ങാട് മൂരായില്‍ ജയേഷ് (43), ഇരവുകുളങ്ങര സുമേഷ് (42), കുറ്റിക്കാടന്‍ സെബാസ്റ്റ്യന്‍ (46), തൈക്കാടന്‍ ജോണ്സണ് (51), കിഴക്കോട്ടില്‍ ബിജു എന്ന കുചേലന് ബിജു (46), കരിമ്പന വളപ്പില്‍ സജീഷ് എന്ന സതീഷ് (39), കരിമ്പനവളപ്പില്‍ സുനീഷ് (34), കരിമ്പനവളപ്പില്‍ സനീഷ് (37) എന്നിവരെയാണ് തൃശൂര്‍ മൂന്നാം അഡീഷണല്‍ കോടതി ശിക്ഷിച്ചത്. ആറാം പ്രതി രവി വിചാരണയ്ക്കിടെ മരിച്ചിരുന്നു.

