Kerala National News

അന്യ സംസ്ഥാന തൊഴിലാളികൾക്ക് നാട്ടിലെത്താൻ ട്രെയിൻ സംസ്ഥാനത്തെ ആദ്യ യാത്ര ഇന്ന് ആലുവയിൽ നിന്ന്

തിരുവന്തപുരം: അന്യ സംസ്ഥാന തൊഴിലാളികൾക്ക് ആശ്വാസ നടപടിയുമായി കേന്ദ്രം.വിവിധ സംസ്ഥാനങ്ങളില്‍ നിന്നും അതിഥി തൊഴിലാളികളെ പ്രത്യേക തീവണ്ടികള്‍ ഓടിക്കാനുള്ള കര്‍മ്മപദ്ധതിതിയ്ക്ക് റെയിൽവേ രൂപം നൽകിയതിനു പിന്നാലെ കേരളത്തിൽ നിന്നും ആദ്യ ട്രെയിൻ ആലുവയിൽ നിന്നും ഭുവനേശ്വറിലേക്ക് ഇന്ന് വൈകീട്ടോടെ യാത്ര പുറപ്പെടും. ഒഡീഷ്യയിലേക്ക് പുറപ്പെടാൻ തയ്യാറായ അതിഥി തൊഴിലാളികളെ കൊണ്ടു പോകാനാണ് ട്രെയിൻ സജീകരണമൊരുക്കിയത്. സാമൂഹിക അകലം പാലിച്ചായിരിക്കും യാത്ര. ഒരു ട്രെയിനില്‍ 1200 യാത്രക്കാരെയാണ് ആദ്യ ഘട്ടത്തിൽ കൊണ്ട് പോകുന്നത്.

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മറ്റു അതിഥി തൊഴിലാളികളെയും ഇത്തരത്തിൽ അവരുടെ ജന്മ നാട്ടിൽ എത്തിക്കും. നോൺ സ്റ്റോപ്പ് ട്രെയിനുകളാണ് അനുവദിച്ചിരിക്കുന്നത്. എല്ലാ സുരക്ഷാ മാനദണ്ഡവും പാലിച്ചാണ് യാത്രയ്ക്ക് അനുമതി ലഭ്യമാക്കുക. ഇന്ന് ആലുവയിലേയിലും പെരുമ്പാവൂരിലെയും ഒഡീഷ്യയിലെ അന്യസംസ്ഥാന തൊഴിലാളികളെയാണ് കൊണ്ട് പോകുന്നത്. സംസ്ഥാന സർക്കാരുടെ നിരന്തരമായ ആവിശ്യത്തിനോനൊടുവിലാണ് ഉത്തരവ്. രണ്ടാം ഘട്ടമായ നാളെ അഞ്ചു ട്രെയിനു കൂടി അനുവദിച്ചിട്ടുണ്ട്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!