Local

കോഴിക്കോട് കലക്ടറുടെ എന്ന പേരിൽ പ്രചരിക്കുന്ന ശബ്ദ സന്ദേശം വ്യാജം

കോഴിക്കോട് കളക്ടർ നല്കുന്ന കൊറോണ രോഗപ്രതിരോധ മാർഗങ്ങൾ  എന്ന പേരിൽ ഒരു ഓഡിയോ ക്ലിപ് വാട്സാപ്പിലൂടെ വളരെ വ്യാപകമായി ഷെയർ ചെയ്യപെടുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇത് വ്യാജമാണെന്ന് ജില്ലാ കളക്ടര്‍ സാംബ ശിവ റാവു അറിയിച്ചു. ഈ വാർത്തയുടെ ഉറവിടം  മനസിലാക്കാനും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കാനുമായി  കോഴിക്കോട് സൈബർ സെല്ലിന് കൈമാറിയിട്ടുണ്ട്. എല്ലാവരും ജാഗ്രതയോടെ  കൊറോണ നിർവ്യാപന പ്രവർത്തികളിൽ ഏർപ്പെടുന്ന ഈ സാഹചര്യത്തിൽ  പ്രചരിക്കുന്ന ഇത്തരം വ്യാജസന്ദേശങ്ങൾ പൊതുജന ആരോഗ്യത്തിനും സുരക്ഷക്കും വലിയ വെല്ലുവിളി ആകയാൽ കർശനമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.
വ്യക്തിശുചിത്വം പോലെ തന്നെ പ്രധാനമാണ് വിവരശുചിത്വവും.
ശാസ്ത്രീയമായ പ്രതിരോധമാർഗങ്ങൾ മാത്രം അവലംബിച്ച് ആണ്‌ കൊറോണ മഹാമാരിയെ  ചെറുത്തുതോൽപ്പിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!