എറണാകുളം: ഇടുക്കി സീറോ മലബാർ രൂപതയുടെ പ്രഥമ ബിഷപ്പ് മാർ മാത്യു ആനിക്കുഴിക്കാട്ടിൽ (78) കാലം ചെയ്തു. വൃക്ക സംബന്ധമായ അസുഖങ്ങളെത്തുടർന്നാണ് മരണം. കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്ന് പുലർച്ചെ ആയിരുന്നു അന്ത്യം . കർഷകർക്ക് വേണ്ടി പോരാടിയ വ്യക്തിയായിരുന്നു ഇദ്ദേഹം
ഇടുക്കി രൂപത അധ്യക്ഷ പദവിയിൽ 2003 മുതൽ 2018 വരെ 15 വർഷം തുടർന്നുവന്ന മാത്യു ആനിക്കുഴിക്കാട്ടിൽ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ രക്ഷാധികാരി കൂടിയായിരുന്നു. ഇടുക്കിയിലെ ഭൂസമരങ്ങൾക്ക് നേതൃത്വം നൽകിയിട്ടുള്ള ഇദ്ദേഹം ഗാഡ്കിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകൾക്കെതിരെ പരസ്യമായി രംഗത്തിറങ്ങിയ വൈദികരിൽ പ്രധാനികൂടിയായിരുന്നു.
സംസ്കാരം സംബന്ധിച്ച കാര്യങ്ങൾ തീരുമാനമായിട്ടില്ല. ലോക് ഡൗൺ പിൻവലിച്ചതിനു ശേഷം മേയ് നാലിന് ഇടുക്കിയിൽ നടക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന.