നരിക്കുനി കല്‍ക്കുടുമ്പില്‍ പ്രായമായവര്‍ താമസിക്കുന്ന വീടിന്റെ മതില് സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചു. കൃഷ്ണപ്രഭ വീട്ടില്‍ സദാനന്ദന് നായരും ഭാര്യ ബാലാമണിയും താമസിക്കുന്ന വീടിന്റെ മതിലാണ് തകര്‍ത്തത്. പ്രദേശത്ത് സമൂഹ്യ വിരുദ്ധര്‍ കള്ളുകുടിയും കഞ്ചാവും ഉപയോഗിക്കുന്നുണ്ട്. ഇവരാണ് വീടിന്റെ വേലി നശിപ്പിച്ചതെന്നും വീട്ടുകാര്‍ പറയുന്നു. വിഷയത്തില്‍ കാക്കൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിടിയിട്ടുണ്ട്.