കുന്ദമംഗലം : കഴിഞ്ഞ ദിവസം മുക്കം റോഡിൽ ഫ്രൂട്ട്സ് ഇറക്കാനായി എത്തിയ തമിഴ് നാട് സേലം സ്വദേശിയുടെ കോവിഡ് 19 പരിശോധന ഫലം അനുകൂലമായതിനാൽ ആശങ്ക വേണ്ടതില്ലായെന്ന് ആരോഗ്യ വകുപ്പ്. ആദ്യ രണ്ടു ഘട്ടത്തിലേയും കോവിഡ് പരിശോധന ഫലം ഇദ്ദേഹത്തിന് നെഗറ്റീവ് ആണെന്നാണ് സൂചന. അസ്വാഭിവകമായി ഒന്നും നിലവിൽ കാണാൻ സാധിച്ചിട്ടില്ല. ദേഹ അസ്വാസ്ഥ്യം മൂലം കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു ഇദ്ദേഹത്തെ. അതൊടൊപ്പം അവസാന ഫലം പുറത്ത് വന്നിട്ടില്ല എന്ന കാര്യവും അധികൃതർ അറിയിച്ചു .
നിലവിലെ സാഹചര്യത്തിൽ ഒരു തരത്തിലും രോഗിയുടെ കാര്യത്തിൽ ആശങ്ക തുടരാത്തതിനാൽ ഇദ്ദേഹം ഫ്രൂട്ട്സ് ഇറക്കാനായി എത്തിയ മുക്കം റോഡിലെ കട നാളെ വ്യാഴം (30 04.2020) 10 മണിയോട് കൂടി ഫയർ ഫോഴ്സും, പോലീസും, ആരോഗ്യ പ്രവർത്തകരും അണു വിമുക്തമാക്കിയ ശേഷം പ്രവർത്തനം ആരംഭിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. നേരത്തെ രോഗിയെ ആശുപത്രിയിൽ ആക്കിയതിനെ തുടർന്ന് കട അടച്ചിരുന്നു. ശ്വാസകോശ തടസ്സം നേരിട്ടിരുന്ന തമിഴ്നാട് സ്വദേശി ചികിത്സയിലാണെങ്കിലും ആരോഗ്യ നിലയിൽ നല്ല രീതിയിലുള്ള പുരോഗതിയുണ്ട്. ഇദ്ദേഹത്തിന് മുൻപും ശാരീരിക അസ്വാസ്ഥ്യം ഉണ്ടായിട്ടുണ്ട്. അതിന്റെ ഭാഗമായിട്ടാവാം ഇങ്ങനെയുണ്ടായതെന്നാണ് നിഗമനം

