ഷൈന്‍ ടോം ചാക്കോയുടെ ലഹരി കേസ് അന്വേഷിക്കാന്‍ പ്രത്യേകസംഘത്തെ രൂപീകരിച്ചു. സെന്‍ട്രല്‍ എസി കെ ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. നോര്‍ത്ത് സിഐ ഡാന്‍സാഫ് സംഘം സൈബര്‍ പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരും പ്രത്യേക സംഘത്തില്‍ ഉള്‍പ്പെടും. ബാങ്ക് അക്കൗണ്ട്, ഫോണ്‍ രേഖകള്‍ എന്നിവ കേന്ദ്രീകരിച്ച് പരിശോധനകള്‍ തുടരുന്നു.
ഇന്ന് നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് എതിരെ വീണ്ടും പരാതി വന്നു. പുതുമുഖ നടിയാണ് പരാതി നല്‍കിയത്. സൂത്രവാക്യം എന്ന സിനിമയുടെ സെറ്റില്‍ വച്ച് നടന് ലൈംഗീകചുവയോടെ മോശമായി പെരുമാറിയെന്നാണ് പരാതി.

