Local

എക്സൈസ് സ്പെഷൽ സ്ക്വാഡ് റെയ്ഡിൽ വീണ്ടും വ്യാജമദ്യവേട്ട :170 ലിറ്റർ വാഷ് കണ്ടെടുത്തു

കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ സജിത്കുമാറിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പ്രിവന്റീവ് ഓഫീസർ ഷംസുദ്ദീൻ്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ 170 ലിറ്റർ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു.കുരുവട്ടൂർ പയമ്പ്ര ഭാഗത്ത് നിന്ന് മൂന്ന് ബാരലുകളികളിലായി സൂക്ഷിച്ച 170ലിറ്റർ വാഷാണ് കണ്ടെടുത്ത് നശിപ്പിച്ചത്.തുടർന്ന് കേസ് രജിസ്റ്റർ ചെയ്തു. പരിശോധനയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ദിനോബ്.പി, അജിത്ത്.പി, ഷിബു.എം എന്നിവർ പങ്കെടുത്തു.ലോക്ക് ഡൗണിനെ തുടർന്ന് ഇവിടങ്ങളിൽ വ്യാജവാറ്റ് സജീവമാണ് എന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സ്പെഷൽ സ്ക്വാഡ് നിരീക്ഷണം നടത്തിവരികയായിരുന്നു. സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ സജിത്കുമാറിന്റെ നേതൃത്വത്തിൽ നടത്തി വരുന്ന വ്യാപകമായ റെയ്ഡിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇതിനോടകം ഇരുപ ത്തഞ്ചോളം കേസുകളിൽ നിന്ന് നാലായിരത്തിലധികം ലിറ്റർ വാഷ് കണ്ടെടുത്ത് നശിപ്പിച്ചിട്ടുണ്ട്. ലോക്ക് ഡൗൺ തുടങ്ങിയതിന് ശേഷം മുൻകാല വ്യാജമദ്യ നിർമ്മാണ കേന്ദ്രങ്ങളിൽ എക്സൈസ് സ്പെഷ്യൽ സ്ക്വാഡിൻ്റെ ഉദ്യോഗസ്ഥരെ വിന്യസിച്ച് കിട്ടുന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധനകൾ നടത്തുന്നത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!