Kerala kerala

രാജ്യത്ത് ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്ക് കേരളത്തില്‍

രാജ്യത്ത് ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കുള്ള സംസ്ഥാനമാണ് കേരളമെന്ന് എ എ റഹീം എംപി രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്രമന്ത്രി സാവിത്രി താക്കൂര്‍ പറഞ്ഞു.

ശിശുമരണനിരക്കിന്റെ ദേശീയ ശരാശരി 1000 കുട്ടികള്‍ക്ക് 32 എന്ന നിലയിലാണ്. എന്നാല്‍ കേരളത്തില്‍ ആയിരം കുട്ടികള്‍ക്ക് എട്ടു കുട്ടികള്‍ എന്ന നിലയിലാണ് ഏറ്റവും ഒടുവിലത്തെ കണക്ക്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ മധ്യപ്രദേശില്‍ 51 ഉത്തര്‍പ്രദേശില്‍ 43 രാജസ്ഥാന്‍ 40 ഛത്തീസ്ഗഡ് 41 ഒഡീഷ 39 ആസാം 40 എന്നിങ്ങനെയാണ് ശിശു മരണനിരക്കുകള്‍.

സ്ത്രീകളെയും കുട്ടികളെയും പ്രത്യേക വിഭാഗമായി പരിഗണിച്ചു കൊണ്ടുള്ള ആരോഗ്യ സംവിധാനം ലോകത്തിനു തന്നെ മാതൃകയാണെന്ന് കാണിക്കുന്നതാണ് കേന്ദ്രസര്‍ക്കാറിന്റെ ഈ കണക്കുകള്‍ എന്ന് എ എ റഹീം എംപി അഭിപ്രായപ്പെട്ടു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!