National

ആരോഗ്യ പ്രവർത്തകരെ ആക്രമിച്ചാൽ ഏഴ് വർഷം തടവ്

ഡൽഹി : രാജ്യത്ത് ആരോഗ്യ പ്രവർത്തകരുടെ സുരക്ഷക്കായി കേന്ദ്ര സർക്കാർ ഇന്ന് ഓർഡിനൻസ് പാസ്സാക്കുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവേദ്ക്കർ മാധ്യമങ്ങളോടായി പറഞ്ഞു. പല ഭാഗങ്ങളിലായി ആരോഗ്യ പ്രവർത്തകർക്ക് നേരെ ഉണ്ടാകുന്ന അക്രമത്തെ തുടർന്നാണ് നടപടി. തമിഴ് നാട്ടിൽ കഴിഞ്ഞ ഞാറാഴ്ച്ച കോവിഡ് ബാധിച്ച ഡോക്ടറുടെ ശവസംസകാരത്തിനെത്തിയ ആരോഗ്യ പ്രവർത്തകരെ അതി ദാരുണമായി ആക്രമിച്ചിരുന്നു.

ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്നവർക്കെതിരെ ജാമ്യമില്ലാ നിയമ പ്രകാരം കേസെടുക്കാനും ഏഴ് വർഷം തടവ് ശിക്ഷ നൽകാനും ഒരു ലക്ഷം മുതൽ ഏഴ് ലക്ഷം വരെ പിഴ ചുമത്താനുമുള്ള പുതിയ വകുപ്പുകൾ നിലവിൽ വരും. ഒപ്പം വാഹനങ്ങൾ അക്രമിക്കുന്നവർക്കെതിരെ വാഹനത്തിന്റെ രണ്ടിരട്ടി പണം പിഴയായി ചുമത്തുമെന്ന സുപ്രധാന തീരുമാനമാണ് കേന്ദ്ര സർക്കാർ കൈ കൊണ്ടിരിക്കുന്നത്. ആരോഗ്യ പ്രവർത്തകർക്ക് ഏറെ ആശ്വാസം നൽകുന്ന തീരുമാനമാണിത്. ആരോഗ്യ പ്രവർത്തകരെ സംരക്ഷിക്കുമെന്നും വേണ്ട എല്ലാ നടപടികളും സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി പത്ര സമ്മേളനത്തിൽ പറഞ്ഞു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!