Local

കൊല്ലം അതിർത്തിയിൽ നിരോധനാജ്ഞ

കൊല്ലം: ജില്ലയിൽ വീണ്ടും ഒരാൾക്ക് കോവിഡ്19 സ്ഥിരീകരിച്ച സാഹചര്യത്തിൽ കർശന നടപടിയുമായി സർക്കാർ. തമിഴ്‌നാട് അതിർത്തി പഞ്ചായത്തുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പതിനൊന്നു ദിവസത്തിനു ശേഷമാണ് ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിക്കുന്നത്. കുളത്തൂപ്പുഴ കുമരംകരിക്കം സ്വദേശിയായ മുപ്പത്തൊന്നുകാരനാണ് രോഗം. ഇയാൾ സർക്കാർ നിർദ്ദേശം തെറ്റിച്ചു കൊണ്ട് തമിഴ്‌നാട്ടിലെ ബന്ധുവീട്ടിൽ സംസ്‌കാരചടങ്ങിൽ പങ്കെടുത്തിരുന്നു. സമ്പർക്കം മൂലമാണ് ഇയാൾക്ക് രോഗം ബാധിച്ചത് .

തമിഴ് നാട്ടിൽ രോഗം പടർന്നു പിടിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ കർശന നിർദ്ദേശങ്ങൾ നൽകിയെങ്കിലും എല്ലാ ഉദ്ദ്യോഗസ്ഥരുടെയും കണ്ണു വെട്ടിച്ചാണ് ഇയാൾ സംസ്ഥാനം കടന്നത്. നിരവധി പേരുമായി ഇദ്ദേഹം സമ്പർക്കംപുലർത്തിട്ടുണ്ട്. നിലവിൽ തമിഴ് നാട് അതിർത്തി പ്രദേശമായ തെന്മല, ആര്യങ്കാവ്, കുളത്തൂപ്പുഴ പഞ്ചായത്തുകളിൽ കലക്ടർ ബി അബ്ദുൽ നാസർ 144 പ്രഖ്യാപിചു.

ഇയാൾ തമിഴ്നാട്ടിലെ അതിർത്തി പ്രദേശമായ പുളിയംകുടിയിൽ മരണാനന്തര കർമങ്ങളിൽ സംബന്ധിച്ചതായി തമിഴ്നാട് പൊലീസ് വിവരം നൽകിയിരുന്നു. തുടർന്ന് ഞായറാഴ്ച തന്നെ പുനലൂർ താലൂക്കാശുപത്രിയിൽ എത്തിച്ച് സാമ്പിൾ എടുത്തു. ഇദ്ദേഹം സമ്പർക്കത്തിൽ ഏർപ്പെട്ടവരുടെ വിവരങ്ങൾ ശേഖരിച്ചു വരുന്നു. നിയന്ത്രണ പ്രവർത്തനങ്ങൾ ഊർജിതമാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മാർഗനിർദേശങ്ങൾ അനുസരിക്കണമെന്നും കലക്ടർ ബി അബ്ദുൽ നാസർ അറിയിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!