Kerala kerala

ഫര്‍സാനയെ കൊലപ്പെടുത്തിയത് കൂട്ടക്കൊല നടത്തിയ കാര്യം ഏറ്റുപറഞ്ഞതിന് ശേഷം’; പ്രതി അഫാന്റെ മൊഴി

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസില്‍ പ്രതി അഫാന്റെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്. പെണ്‍സുഹൃത്ത് ഫര്‍സാനയെ കൊലപ്പെടുത്തുന്നതിന് മുമ്പ് മറ്റു കൊലപാതകങ്ങള്‍ അറിയിച്ചു. കൂട്ടക്കൊല നടത്തിയ കാര്യം ഏറ്റു പറഞ്ഞതിനു ശേഷം ഫര്‍സാനയെ കൊന്നത്. പാങ്ങോട് പൊലീസിന് നല്‍കിയ മൊഴിയിലാണ് ഇക്കാര്യങ്ങള്‍ പ്രതി ഏറ്റുപറഞ്ഞത്.

എങ്ങനെ ജീവിക്കുമെന്ന് ഫര്‍സാന ചോദിച്ചപ്പോള്‍ കസേരയിലിരുന്ന ഫര്‍സാനയെ ചുറ്റികയ്ക്ക് അടിച്ചു വീഴ്ത്തി. കടബാധ്യതയ്ക്ക് കാരണം അമ്മയാണെന്ന് സല്‍മാ ബീവി നിരന്തരം കുറ്റപ്പെടുത്തി. ഇത് സല്‍മാ ബീവിയോടുള്ള വൈരാഗ്യത്തിന് കാരണമായി. ലത്തീഫിന്റെ ഭാര്യയെ കൊല്ലാന്‍ ആഗ്രഹിച്ചില്ല. ലത്തീഫിന്റെ കൊലപാതക വിവരം പുറത്തു പറയുമെന്ന് കരുതിയാണ് കൊലപ്പെടുത്തിയതെന്നും അഫാന്‍ പൊലീസിനോട് മൊഴി നല്‍കിയെന്നാണ് വിവരം.

അതേസമയം ഏഴ് വര്‍ഷത്തിന് ശേഷം അഫാന്റെ പിതാവ് അബ്ദുറഹീം നാട്ടിലെത്തി. സാമ്പത്തിക പ്രതിസന്ധിയും താമസ രേഖയില്ലാത്തതും റഹീമിന്റെ യാത്ര പ്രതിസന്ധിയിലാക്കിയിരുന്നു. സാമൂഹ്യ പ്രവര്‍ത്തകന്റെ ഇടപെടലിലാണ് നാട്ടിലേക്ക് തിരിച്ചത്. അതിനിടെ കൂട്ടക്കൊലപാതകത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പ്രതി അഫാന്റെ മാതാവ് ഷെമിയില്‍ നിന്ന് ഇന്ന് അന്വേഷണസംഘം മൊഴിയെടുക്കും. കഴിഞ്ഞ മൂന്നു ദിവസങ്ങളിലും പൊലീസ് മൊഴിയെടുക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ഷെമിയുടെ ആരോഗ്യസ്ഥിതി അനുവദിച്ചിരുന്നില്ല. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതി ഉണ്ടായ സാഹചര്യത്തിലാണ് ഇന്ന് മൊഴിയെടുക്കുന്നത്.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!