Trending

അശാസ്ത്രീയ മാലിന്യ സംസ്‌കരണം. ബാങ്കിന് പിഴയിട്ട് മലപ്പുറം ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് മേലാറ്റൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ പരിശോധന നടത്തി.
പരിശോധനയില്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന മേലാറ്റൂര്‍ കോപ്പറേറ്റീവ് സര്‍വീസ് ബാങ്ക് മാലിന്യം കോമ്പൗണ്ടില്‍ തന്നെ അലക്ഷ്യമായി നിക്ഷേപികുന്നതായും കത്തിക്കുന്നതായും കണ്ടെത്തി. ഇവര്‍ ഹരിത കര്‍മ്മ സേനയുമായി സഹകരിക്കുന്നില്ല എന്നും പരിശോധനയില്‍ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പിഴ ചുമത്തുന്നതിന് മേലാറ്റൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി നിര്‍ദ്ദേശം നല്‍കി.
പരിശോധനയ്ക്ക് ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അംഗങ്ങളായ കെ സിറാജുദ്ദീന്‍, എ ജയപ്രകാശ് , മേലാറ്റൂര്‍ ഗ്രാമപഞ്ചായത്ത് ക്ലര്‍ക്ക് കെ അമല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!