Kerala kerala

കാലിക്കറ്റ് ഇന്റര്‍സോണ്‍ കലോത്സവത്തിനിടെ എംഎസ്എഫ്-എസ്എഫ്‌ഐ സംഘര്‍ഷം; പൊലീസുകാരുള്‍പ്പെടെ എട്ട് പേര്‍ക്ക് പരിക്ക്

മലപ്പുറം: വളാഞ്ചേരി മജ്ലിസ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നടക്കുന്ന കലിക്കറ്റ് സര്‍വകലാശാലയുടെ ഇന്റര്‍സോണ്‍ കലോത്സവത്തിനിടെ സംഘര്‍ഷം. ഇന്ന് പുലര്‍ച്ചെ എംഎസ്എഫ്-എസ്എഫ്ഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് പൊലീസുകരുള്‍പ്പെടെ എട്ട് പേര്‍ക്ക് പരിക്കേറ്റു.

വിദ്യാര്‍ഥി സംഘടനകള്‍ തമ്മിലുള്ള ചെറിയ വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇന്നലെയുടെ സംഘര്‍ഷാവസ്ഥയുണ്ടായിരുന്നു. ഇന്നലെയാണ് സ്റ്റേജ് മത്സരങ്ങള്‍ തുടങ്ങിയത്. അഞ്ച് ദിവസമാണ് കലോത്സവം. ഇതിനിടെയാണ് സംഘര്‍ഷമുണ്ടായത്.

ക്യാമ്പസിലെ സംഘടന പ്രശ്നങ്ങളും മറ്റും ഉയര്‍ത്തി കലോത്സവത്തില്‍ പങ്കെടുക്കാനെത്തുന്ന വിദ്യാര്‍ഥികളെ എംഎസ്എഫ് തിരഞ്ഞു പിടിച്ചു ആക്രമിക്കുന്നുവെന്നാണ് എസ്എഫ്‌ഐയുടെ ആരോപണം. അതേസമയം ക്യാമ്പസിലുള്ള ചെറിയ പ്രശ്നങ്ങളുടെ പേരില്‍ കലോത്സവ വേദികളില്‍ എസ്എഫ്‌ഐ പ്രകോപനം ഉണ്ടാക്കുന്നവെന്നാണ് എംഎസ്എഫ് പറയുന്നത്.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!