കുന്ദമംഗലം : മഞ്ഞപിത്തരോഗ നിയന്ത്രണ പ്രവർത്തനങ്ങളുടെ ഭാഗമായി കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ മുഴുവൻ കുടിവെള്ള കിണറുകളും ക്ലോറിനേറ്റ് ചെയ്യുന്ന പ്രവർത്തനങ്ങൾ പൂർത്തീകരണത്തിലേക്ക് …
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കണമെന്നും, കർശനമായ വ്യക്തി ശുചിത്വം പാലിക്കണമെന്നും, കുടിവെള്ള ശ്രോതസ്സുകൾ സൂപ്പർ ക്ലോറിനേഷൻ നടത്തണമെന്നും അഭ്യർത്ഥിച്ചു കൊണ്ട് ആരോഗ്യ പ്രവർത്തകർ, ആശ പ്രവർത്തകർ, ആർ. ആർ.ടി അംഗങ്ങൾ, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.
കുന്നമംഗലം ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ അസ്മിജ സക്കീർ,പഞ്ചായത്ത് മെമ്പർ ടി.കെ സൗദ, ഹെൽത്ത് ഇൻസ്പെക്ടർ സി.പി.സുരേഷ് ബാബു , പി.എച്ച്.എൻ .ഗിരിജ എ.സി,
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രഞ്ജിത് കുമാർ എം എൻ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ശോഭിത കെ ,ആശ പ്രവർത്തക ശോഭന പി എന്നിവർ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

