National

അനധികൃത മദ്യ വില്പന പൊലീസിനെ അറിയിച്ചു; എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി അടക്കം രണ്ട് യുവാക്കളെ കൊലപ്പെടുത്തി

ചെന്നൈ: അനധികൃത മദ്യ വില്പന പൊലീസിനെ അറിയിച്ച യുവാക്കളെ തമിഴ്നാട്ടില്‍ കൊലപ്പെടുത്തി. മയിലാടുംതുറയിലെ മുട്ടത്താണ് എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി അടക്കം രണ്ട് യുവാക്കളെ മൂന്നംഗ സംഘം കൊലപ്പെടുത്തിയത്. എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി ഹരിയും സുഹൃത്ത് ഹരീഷുമാണ് അതിദാരുണമായി കൊല്ലപ്പെട്ടത്.

പ്രദേശത്തെ അനധികൃത മദ്യ വില്‍പ്പനയെ ചോദ്യം ചെയ്ത യുവാക്കള്‍ നേരത്തെ ഇക്കാര്യം പോലീസിനെ അറിയിച്ചിരുന്നു. ഇവരുടെ പരാതിയില്‍ കേസെടുത്ത പൊലീസ് മൂന്നു പേരെ അറസ്റ്റു ചെയ്തിരുന്നു. ഇതില്‍ ഒരാള്‍ വ്യാഴാഴ്ച ജാമ്യത്തില്‍ ഇറങ്ങിയിരുന്നു. വെള്ളിയാഴ്ച രാത്രി ഇയാള്‍ ഉള്‍പ്പെട്ട സംഘം യുവാക്കളെ അന്വേഷിച്ചു മുട്ടത്ത് എത്തുകയും വീട്ടില്‍ നിന്നു വിളിച്ചിറക്കി കൊണ്ട് പോയി മര്‍ദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതക ശേഷം ഒളിവില്‍ പോയ പ്രതികളെ ശനിയാഴ്ച രാവിലെ പൊലീസ് അറസ്റ്റ് ചെയ്തു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!