നിര്‍ധനരായ രോഗികള്‍ക്ക് വിതരണം ചെയ്യുന്നതിനായി, വെള്ളിമാട്കുന്ന് അഗ്‌നി രക്ഷാ നിലയത്തിന്റെ നേതൃത്വത്തില്‍ മരുന്നുകള്‍ തയ്യാറായി. ലോക്ഡൗണില്‍ സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്നവര്‍ക്കാണ് സൗജന്യമായി മരുന്നെത്തിക്കുക.
എന്‍ജിഒ ക്വാട്ടേഴ്‌സിലെ പിഎച്ച്‌സിയില്‍ നിന്ന് ഡോക്ടര്‍മാര്‍ എഴുതുന്ന മരുന്ന് പാവപ്പെട്ടവര്‍ക്കായി ഫയര്‍ഫോഴ്‌സ് നല്‍കുന്നതാണ് പദ്ധതി. കൂടാതെ മരുന്ന് വിവരം വാട്‌സപ്പില്‍ കൈമാറും. ഇത് കണ്ട് ആവശ്യമുള്ളവര്‍ക്കും മരുന്ന് എത്തിക്കും.
വെള്ളിമാട്കുന്ന്് ഫയര്‍ഫോഴ്‌സ് സ്‌റ്റേഷന്‍ മാസ്റ്റര്‍ ബാബുരാജിന്റെ നേതൃത്വത്തിലാണ് മരുന്നുകള്‍ വിതരണം ചെയ്യുക.
നിര്‍ധനരായവര്‍ക്ക് മരുന്നെത്തിക്കുന്ന ഫയര്‍ഫോഴ്‌സിന്റെ ദൗത്യത്തിന് തുടക്കമാവുന്നു

