Local

പോസിറ്റീവ് കേസുകളുടെ എണ്ണം കുറയുന്നത് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് ഫലം കാണുന്നുവെന്ന സൂചന; ആരോഗ്യമന്ത്രി

കേരളത്തിന്റെ കൊവിഡ് 19 പോസിറ്റീവ് കേസുകളുടെ എണ്ണം കുറയുന്നത് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് ഫലം കാണുന്നുവെന്ന സൂചനയെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ‘രോഗി സമ്പര്‍ക്കങ്ങള്‍ കൃത്യമായി കണ്ടെത്താനായി. അത് പ്രകാരം സമ്പര്‍ക്കപട്ടിക ഫലപ്രദമായി തയ്യാറാക്കി’, മന്ത്രി പറഞ്ഞു.സംശയിക്കുന്നവരെ കണ്ടെത്തി ആദ്യം തന്നെ ക്വാറനന്റൈന്‍ ചെയ്തു. നേരിയ രോഗലക്ഷണം ഉള്ളവരെ പോലും നിരീക്ഷണത്തിലാക്കുന്നുണ്ട്. ചികിത്സയില്‍ കഴിയുന്നവരില്‍ പ്രമേഹം, ന്യൂമോണിയ തുടങ്ങിയ കുറച്ച് ആരോഗ്യപ്രശ്നങ്ങളുള്ളവരുണ്ടെന്നും അവരെ രക്ഷിക്കാന്‍ പറ്റുമെന്ന് പ്രതീക്ഷയുണ്ടെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.

റാപ്പിഡ് ടെസ്റ്റുകള്‍ക്കായി കിറ്റ് കിട്ടാന്‍ കാത്തിരിക്കുകയാണെന്നും ലോക്ക് ഡൗണ്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനൊപ്പം നില്‍ക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!