രാജ്യത്ത് കോവിഡ് മരണം 308 ആയി. 24 മണിക്കൂറിനിടെ 35 പേര് മരിച്ചു. ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 9000 കടന്നു. ഇന്ന് രാവിലെ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തു വിട്ട കണക്കുകള്‍ അനുസരിച്ച് 9152 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. രാജ്യത്ത് ഇതുവരെ 856 പേര് രോഗമുക്തി നേടിയതായും മന്ത്രാലയം അറിയിച്ചു.
മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം 1895 ആയി. ഡല്‍ഹിയില്‍ 1154 ഉം തമിഴ്നാട്ടില്‍ 1014 കൊവിഡ് രോഗികളുമാണുള്ളത്. രാജസ്ഥാനിലെ കൊവിഡ് രോഗികളുടെ എണ്ണം 796 ആയി. മധ്യപ്രദേശില്‍ 562, ഗുജറാത്തില്‍ 516, തെലങ്കാനയില്‍ 503 എന്നിങ്ങനെയാണ് മറ്റുള്ള കണക്കുകള്‍.

