Kerala kerala

റിജിത്ത് വധക്കേസ്: 9 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

ഡിവിഎഫ്‌ഐ പ്രവര്‍ത്തകന്‍ റിജിത്ത് വധക്കേസില്‍ പ്രതികളായ 9 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഈ മാസം 4നാണ് റിജിത്ത് വധക്കേസില്‍ എല്ലാ പ്രതികളും കുറ്റക്കാരാണെന്ന് തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചത്. 10 പ്രതികളാണ് ഉണ്ടായിരുന്നത്. മൂന്നാം പ്രതി അജേഷ് വിചാരണയ്ക്കിടെ മരിച്ചിരുന്നു. കുറ്റക്കാരാണെന്ന് കണ്ടെത്തിയ ബാക്കിയുള്ള ഒന്‍പത് പ്രതികള്‍ക്കാണ് ശിക്ഷ വിധിക്കുക. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ വാധിച്ചത്. ആര്‍ എസ് എസ് ബിജെപി പ്രവര്‍ത്തകരായ വി വി സുധാകരന്‍ ,കൊത്തില താഴെ വീട്ടില്‍ ജയേഷ് സി പി രഞ്ജിത്ത് , പി പി അജീന്ദ്രന്‍ , ഐ വി അനില്‍കുമാര്‍, രാജേഷ് പി പി ,വി വി ശ്രീകാന്ത് ,വി വി ശ്രീജിത്ത്, ടി വി ഭാസ്‌കരന്‍ എന്നിവരാണ് പ്രതികള്‍.

2005 ഒക്ടോബര്‍ 3ന് രാത്രി 7.45 നായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. സുഹൃത്തുക്കളോടൊപ്പം വീട്ടിലേക്ക് നടന്നു വരവേ ചുണ്ട തച്ചന്‍കണ്ടിയാല്‍ ക്ഷേത്രത്തിനടുത്ത് വച്ച് പ്രതികള്‍ പതിയിരുന്ന് മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു.റിജിത്തിന് ഒപ്പമുണ്ടായിരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ നികേഷ്, വികാസ്, വിമല്‍ എന്നിവര്‍ക്കും വെട്ടേറ്റു. റിജിത്ത് സംഭവ സ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടു. ക്ഷേത്രമുറ്റത്ത് ശാഖ നടത്തിയത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമായിരുന്നു കൊലപാതകത്തിന് കാരണം. കണ്ണൂരില്‍ ആര്‍ എസ് എസ് നടത്തിയ ക്രൂരമായ രാഷ്ട്രീയ കൊലപാതത്തിലൊന്നായിരുന്നു 25 വയസ്സുകാരനായ റിജിത്തിന്റെ കൊലപാതകം.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!