Kerala

ധരിക്കാം, സൗകര്യപ്രദമായ തുണി കൊണ്ടുള്ള മാസ്‌ക്

കോവിഡ്-19 വ്യാപനം തടയാൻ ഉപയോഗിക്കുന്ന മാസ്‌കുകളിൽ നല്ലത് തുണികൊണ്ട് നിർമ്മിച്ചവ. സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കി പുനരുപയോഗിക്കാമെന്നതാണ് കോട്ടൺ തുണികൊണ്ടുള്ള മാസ്‌കുകൾ പ്രത്യേകത.
വീണ്ടും ഉപയോഗിക്കാം എന്നതുകൊണ്ടുതന്നെ ചെലവ് താരതമ്യേന കുറവാണ്.ഒറ്റത്തവണ ഉപയോഗിക്കുന്ന മാസ്‌ക് ഓരോ തവണയും ധരിച്ചശേഷം കളയുന്നതുമൂലമുള്ള മാലിന്യത്തിന്റെ തോത് ഗണ്യമായി കുറയ്ക്കാനുമാകും. തുണികൊണ്ടല്ലാത്ത മാസ്‌ക് ഒരു തവണയിൽ കൂടുതൽ ഉപയോഗിക്കുന്നത് രോഗപകർച്ചയ്ക്കുള്ള സാധ്യതയും വർധിപ്പിക്കും. മാത്രമല്ല, ഒറ്റത്തവണ ഉപയോഗിച്ചശേഷം മാസ്‌കുകൾ വലിച്ചെറിയുന്നതും രോഗപ്പകർച്ചയ്ക്കുള്ള സാധ്യതയുണ്ടാക്കും.തുണി കൊണ്ടുള്ള മാസ്‌കിന്റെ ഏറ്റവും വലിയ പ്രത്യേകത നമ്മുടെ സൗകര്യാനുസരണം വീട്ടിൽത്തന്നെ നിർമിക്കാമെന്നതാണ്. പൊതുയിടങ്ങൾ പോകുമ്പോഴും, ദൈനംദിന സാഹചര്യത്തിലും ഇത്തരം മാസ്‌കുകളാണ് ജനങ്ങൾക്ക് ഗുണപ്രദം.മാസ്‌ക് ധരിക്കുക എന്ന രോഗ വ്യാപനം തടയാനുള്ള മാർഗങ്ങളിൽ ഒന്ന് മാത്രമാണ് എന്ന് പ്രത്യേകം ഓർക്കണം. സാമൂഹിക അകലം പാലിക്കുക, സോപ്പുപയോഗിച്ച് കൈകൾ വൃത്തിയായി കഴുകുക, തുങ്ങിയ ശീലങ്ങളും കോവിഡ്-19 പ്രതിരോധത്തിന് അത്യന്താപേക്ഷിതമാണ്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!