Kerala kerala

ദിലീപിന് ശബരിമലയില്‍ വി.ഐ.പി പരിഗണന; വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: നടന്‍ ദിലീപ് ശബരിമലയില്‍ വി.ഐ.പി ദര്‍ശനം നടത്തിയതില്‍ വിമര്‍ശനവുമായി ഹൈകോടതി. സംഭവത്തില്‍ ദേവസ്വം ബോര്‍ഡിനോട് കോടതി വിശദീകരണം തേടി. വിഷയം ചെറുതായി കാണാനാകില്ലെന്ന് പറഞ്ഞ കോടതി, സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഹാജരാക്കാനും നിര്‍ദേശിച്ചു.

വ്യാഴാഴ്ച വൈകിട്ടോടെയാണ് ദിലീപ് സന്നിധാനത്ത് എത്തിയത്. ദീലിപ് ക്യൂ ഒഴിവാക്കി പോലീസുകാര്‍ക്കൊപ്പം ദര്‍ശനത്തിന് എത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. രാത്രി 11ന് ഹരിവരാസനം പാടി നടയടക്കുന്ന വേളയില്‍ തിരുനടയില്‍ എത്തി. ഹരിവരാസനം പാടി നടയടച്ചശേഷം ഗസ്റ്റ് ഹൗസിലേക്ക് മടങ്ങിയ ദിലീപ് ഇന്ന് പുലര്‍ച്ചെ നിര്‍മാല്യം കണ്ടു തൊഴുതു. തന്ത്രി, മേല്‍ശാന്തിമാര്‍ എന്നിവരെയും കണ്ട് അനുഗ്രഹം വാങ്ങിയാണ് ദിലീപ് മലയിറങ്ങിയത്.

ശബരിമലയില്‍ ആര്‍ക്കും പ്രത്യേക പരിഗണന നല്‍കരുതെന്നും കോടതി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!