Kerala kerala

കാര്‍ നല്‍കിയത് വാടകയ്ക്കല്ല; സൗഹൃദത്തിന്റെ പേരില്‍; ഉടമ ഷാമില്‍ ഖാന്‍

ആലപ്പുഴ: ആലപ്പുഴ കളര്‍കോട് അപകടത്തില്‍പ്പെട്ട വാഹനം യുവാക്കള്‍ക്ക് നല്‍കിയത് വാടകക്കല്ലെന്ന് ഉടമ ഷാമില്‍ ഖാന്‍. മുഹമ്മദ് ജബ്ബാറുമായുള്ള പരിചയത്തിന്റെ പുറത്താണ് വാഹനം നല്‍കിയത്. മെഡിക്കല്‍ കോളജ് പരിസരത്തുവെച്ചാണ് ജബ്ബാറിനെ പരിചയപ്പെട്ടത്. പണം വാങ്ങിയിട്ടില്ലെന്നും ഷാമില്‍ ഖാന്‍ പറഞ്ഞു.

അപകടത്തില്‍പ്പെട്ട ടവേര വീട്ടിലെ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതാണ്. ഇന്നലെ രാത്രി ഏഴരയോടെയാണ് വാഹനം കൈമാറിയത്. തനിക്കും അഞ്ച് സുഹൃത്തുക്കള്‍ക്കും സിനിമക്ക് പോകണമെന്നും മഴയായതുകൊണ്ട് കാര്‍ തരുമോ എന്നും ചോദിച്ചാണ് ജബ്ബാര്‍ തന്നെ സമീപിച്ചത്. വിദ്യാര്‍ഥിയുമായുള്ള സൗഹൃദത്തെ തുടര്‍ന്നാണ് വാഹനം നല്‍കിയതെന്നും ഷാമില്‍ പറഞ്ഞു.

കളര്‍കോട് കാര്‍ കെഎസ്ആര്‍ടിസി ബസിലിടിച്ച് എംബിബിഎസ് വിദ്യാര്‍ഥികളായ അഞ്ചുപേരാണ് മരിച്ചത്. അപകടത്തില്‍പ്പെട്ട കാറിന് ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനമില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തി. കാര്‍ 14 വര്‍ഷം പഴക്കമുള്ളതാണെന്നും കാറിന് എയര്‍ ബാഗ് ഇല്ലായിരുന്നുവെന്നും മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!