National

പുകഞ്ഞ് കർണാടക ബിജെപി;സംസ്ഥാനാധ്യക്ഷൻ വിജയേന്ദ്രയ്ക്കെതിരെ കടുത്ത വിമർശനം

കർണാടക ബിജെപിയിൽ കടുത്ത ഭിന്നത. ഉപതെരഞ്ഞെടുപ്പുകളിലെ തോൽവിയിൽ സംസ്ഥാനാധ്യക്ഷൻ വിജയേന്ദ്രയ്ക്കെതിരെ കടുത്ത വിമർശനം ഉയരുന്നു. കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറുമായി അഡ്ജസ്റ്റ്‍മെന്‍റ് രാഷ്ട്രീയം കളിക്കുകയാണ് യെദിയൂരപ്പയും വിജയേന്ദ്രയുമെന്ന് തുറന്നടിച്ച് ബിജാപൂർ എംഎൽഎ രംഗത്തെത്തി. ഇതിനുള്ള തെളിവുകളും രേഖകളും തന്‍റെ പക്കലുണ്ടെന്നും ബിജാപൂർ എംഎൽഎ ബസനഗൗഡ പാട്ടീൽ യത്‍നാൽ പറഞ്ഞു.എന്നാൽ ആരോപണം നിഷേധിച്ച വിജയേന്ദ്ര, ഡി കെ ശിവകുമാറുമായി അഡ്‍ജസ്റ്റ്‍മെന്‍റ് രാഷ്ട്രീയം നടത്തുന്നുവെന്നതിൽ തെളിവുണ്ടോ എന്ന് യത്‍നാലിനോട് ചോദിച്ചു. തെളിവുകളുണ്ടെങ്കിൽ അത് ഉടനടി പുറത്ത് വിടണം. യത്നാലിനെതിരെ കേന്ദ്രനേതൃത്വത്തിന് വിജയേന്ദ്ര ഇതിനകം പരാതി നല്‍കിയിട്ടുണ്ട്. പാർട്ടിയെ ഭിന്നിപ്പിക്കുന്ന പ്രസ്താവന നടത്തുന്ന യത്‍നാലിനെ പുറത്താക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു. യെദിയൂരപ്പയെ പിന്തുണയ്ക്കുന്ന 30 എംഎൽഎമാരാണ് കേന്ദ്രനേതൃത്വത്തിനുള്ള കത്ത് നൽകിയത്. യെദിയൂരപ്പ വിരുദ്ധ-അനുകൂല പക്ഷങ്ങൾ തമ്മിൽ പാർട്ടിയിൽ ഭിന്നത രൂക്ഷമാവുകയാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!