Kerala kerala

പ്ലസ്ടു കോഴക്കേസില്‍ സര്‍ക്കാരിനും ഇഡിക്കും തിരിച്ചടി; കെ.എം. ഷാജിക്കെതിരായ അപ്പീല്‍ സുപ്രീം കോടതി തള്ളി

പ്ലസ്ടു കോഴക്കേസില്‍ സര്‍ക്കാരിനും ഇഡിക്കും തിരിച്ചടി. കെ.എം. ഷാജിക്കെതിരായ അപ്പീല്‍ സുപ്രീം കോടതി തള്ളി. കോഴക്കേസ് ഹൈക്കോടതി തള്ളിയതിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഷാജിക്കെതിരെ വിജിലന്‍സ് സമര്‍പ്പിച്ച കുറ്റപത്രം ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.

2013ല്‍ അഴീക്കോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടു അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയില്‍ 2020 ജനുവരിയിലാണ് കെ.എം ഷാജിയെ പ്രതി ചേര്‍ത്ത് വിജിലന്‍സ് കോഴക്കേസ് റജിസ്റ്റര്‍ ചെയ്തത്. സ്‌കൂള്‍ മാനേജ്‌മെന്റില്‍നിന്നും അധ്യാപകന്‍ വഴി 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. പിന്നീട് ഈ അധ്യാപകന് ഇതേ സ്‌കൂളില്‍ സ്ഥിരനിയമനം നല്‍കി. 2016ല്‍ ഈ തുക ഉപയോഗിച്ചാണ് ഭാര്യയുടെ പേരില്‍ ഭവന നിര്‍മാണം നടത്തിയതെന്നു തെളിഞ്ഞുവെന്ന് ഇഡി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അവകാശപ്പെട്ടിരുന്നു.

കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന സിപിഎം നേതാവ് കുടുവന്‍ പദ്മനാഭന്‍ നല്‍കിയ പരാതിയിലായിരുന്നു ഷാജിക്കെതിരെ കേസെടുത്തത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!